ബ്രസീല്‍ തെരഞ്ഞെടുപ്പ്: മാര്‍ക്കറ്റിംഗ് ഗ്രൂപ്പിന്റെ എക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു

ബ്രസീല്‍ തെരഞ്ഞെടുപ്പ്: മാര്‍ക്കറ്റിംഗ് ഗ്രൂപ്പിന്റെ എക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു

കാലിഫോര്‍ണിയ: ബ്രസീലിയന്‍ മാര്‍ക്കറ്റിംഗ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 43 എക്കൗണ്ടുകളും, 68 പേജുകളും നീക്കം ചെയ്തതായി ഫേസ്ബുക്ക് തിങ്കളാഴ്ച അറിയിച്ചു. ഫേസ്ബുക്കിന്റെ നയങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടിയെന്നു കമ്പനി അറിയിച്ചു. Raposo Fernandes Associados എന്ന പേരിലുള്ളതാണ് ബ്രസീലിയന്‍ മാര്‍ക്കറ്റിംഗ് ഗ്രൂപ്പ്. ഈ ഗ്രൂപ്പ് ബ്രസീലില്‍ ഈ മാസം 28ന് നടക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥിയായ ജെയ്ര്‍ ബൊല്‍സൊനാരോയെ പിന്തുണയ്ക്കുന്നവരാണ്. ബ്രസീലിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മൂന്നാം കക്ഷിയുടെ അനധികൃത ഇടപെടല്‍ ഒഴിവാക്കുന്നതിനാണു നടപടിയെന്നു ഫേസ്ബുക്ക് അറിയിച്ചു.

Comments

comments

Categories: FK News