ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ രണ്ടാം ഘട്ടം ഇന്നു മുതല്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ രണ്ടാം ഘട്ടം ഇന്നു മുതല്‍

കൊച്ചി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഇന്നു മുതല്‍ ആരംഭിച്ചു. 28 ന് അര്‍ധരാത്രി വില്‍പ്പന മേള അവസാനിക്കും.

സ്മാട്ട്‌ഫോണുകള്‍,ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആകര്‍ഷകമായ വിലക്കുറവില്‍ ലഭിക്കും.എല്ലാദിവസവും ഉച്ചയ്ക്ക് 12 മണിക്ക് റെഡ്മി 6എയുടെ ഫ്‌ളാഷ് സെയിലുമുണ്ടാകും.

ആമസോണ്‍ ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ ഇളവുകളും, 15ശതമാനം അധിക ക്യാഷ്ബാക് ആനുകൂല്യങ്ങളും ഉണ്ടാകും. ഹോം, കിച്ചണ്‍ ഉത്പന്നങ്ങള്‍ക്ക് 80ശതമാനം വരെ കിഴിവും 10ശതമാനം അധിക ക്യാഷ് ബാക്കും ലഭിക്കും. ടെലിവിഷനുകള്‍ക്ക് 69ശതമാനം വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൃഹോപകരണങ്ങള്‍ക്കും മറ്റും 80ശതമാനം വരെ ഇളവുകളുണ്ട്.

ആമസോണ്‍ നല്കുന്ന ഓഫറുകള്‍ക്ക് പുറമെ ബാങ്കുകള്‍, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളും സെയിലില്‍ ലഭിക്കും. ഐസിഐസിഐ, സിറ്റി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം ക്യാഷ്ബാക്ക് നല്‍കും. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലും ബജാജ് ഫിന്‍സര്‍വീസ് ഇഎംഐ കാര്‍ഡിലും നോ കോസ്റ്റ് ഇഎംഐ നേടാന്‍ അവസരമുണ്ട്.

Comments

comments

Categories: Business & Economy