Archive
ഫസ്റ്റ്ക്രൈയില്‍ നിക്ഷേപത്തിനൊരുങ്ങി സോഫ്റ്റ്ബാങ്ക്
ന്യൂഡെല്‍ഹി: ജാപ്പനീസ് നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ശിശു-മാതൃ പരിചരണ ഉല്‍പ്പന്ന ദാതാക്കളായ ഫസ്റ്റ്ക്രൈയില്‍ 200 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും ചര്‍ച്ച നടത്തുന്നതായും ഈ വര്‍ഷം അവസാനത്തോടെ ഇടപാട് പൂര്‍ത്തിയാകുമെന്നുമാണ് അറിയുന്നത്. സമാഹരണ പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ പൂനെ
ഫിലിപ്സിന്റെ ആദ്യ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാം ആരംഭിച്ചു
ബെംഗളൂരു: ഗ്ലോബല്‍ ഹെല്‍ത്ത് ടെക്നോളജി സ്ഥാപനമായ ഫിലിപ്സ് ആരോഗ്യപരിപാലന മേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംഘടിപ്പിക്കുന്ന ആദ്യ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് കൊളാബറേഷന് പ്രോഗ്രാം ആരംഭിച്ചു. 12 ആഴ്ച്ച നീണ്ടുനില്‍ക്കുന്ന ‘എഐ ഇന്‍ ഹെല്‍ത്ത്കെയര്‍ ഫോര്‍ റേഡിയോളജി അള്‍ട്രാസൗണ്ട് ആന്‍ഡ് ഓങ്കോളജി
പെപ്പര്‍ഫ്രൈയുടെ നഷ്ടം കുറഞ്ഞു; വരുമാനം കൂടി
മുംബൈ: ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍, ഹോം ഫര്‍ണീഷിംഗ് വിപണിയായ പെപ്പര്‍ഫ്രൈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടം കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള പരിശ്രമങ്ങളില്‍ വിജയിച്ചതായി കണക്കുകള്‍. ഈ വര്‍ഷം മാര്‍ച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം ട്രെന്‍ഡ്സൂത്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വരുമാനം മുന്‍
ജൈവ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി വര്‍ധിച്ചു
ന്യൂെഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജൈവ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയില്‍ 39 ശതമാനം വാര്‍ഷിക വര്‍ധനവ് ഉണ്ടായതായി കണക്കുകള്‍. അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (അപെഡ)യുടെ കണക്കനുസരിച്ച് 515 ദശലക്ഷം ഡോളറിന്റെ 4.58 ലക്ഷം ടണ്‍
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഷഓമി മുന്നില്‍
ന്യൂഡെല്‍ഹി:ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ നേതൃസ്ഥാനത്തിനായുള്ള മല്‍സരത്തില്‍ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ഷഓമി മുന്നിലെത്തി. 27 ശതമാനം വിപണി വിഹിതമാണ് ഷഓമി സ്വന്തമാക്കിയിട്ടുള്ളതെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് ഇന്ത്യയിലെ
തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതല സമിതി
ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ ശക്തമായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി മന്ത്രിതല സമിതി രൂപീകരിക്കാന്‍ തീരുമാനമായി.മീടു വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയുക എന്ന ലക്ഷ്യത്തോടെയുള്ള സമിതിയുടെ അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗാണ്. നിതിന്‍
ചെലവുകള്‍ വര്‍ധിച്ചു, ടയര്‍ വിപണിയില്‍ വന്‍ ഇടിവ്
ന്യൂഡെല്‍ഹി: ഉയര്‍ന്ന ഇന്‍ഷുറന്‍സ്, ഇന്ധന ചെലുകള്‍ മൂലം 2019 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യന്‍ ടയര്‍ വിപണി പ്രതിസന്ധിയിലാകുമെന്ന് ടയര്‍ നിര്‍മാണ കമ്പനികള്‍. രൂപയുടെ മൂല്യം ഇടിയുന്നത് ടയര്‍ വ്യവസായത്തെ മോശമായി ബാധിച്ചു. ടയര്‍ നിര്‍മാണ വ്യവസായം അസംസ്കൃത വസ്തുക്കള്‍ക്കായി
പതിനായിരം ഏകദിന റണ്‍സുകള്‍ തികച്ച് വിരാട് കോഹ്ലി
മുംബൈ: ഏകദിനത്തില്‍ വേഗതയേറിയ 10000 റണ്‍സ് തികയ്ക്കുന്ന താരമായി വിരാട് കോഹ്ലി. സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നാണ് കൊഹ്ലിയുടെ മുന്നേറ്റം. 205 ഇന്നിംഗ്സില്‍ നിന്ന് 36 സെഞ്ചുറി ഉള്‍പ്പെടെയാണ് കോഹ്ലി പതിനായിരം ക്ലബിലെത്തിയത്. പതിനായിരം ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ലോകത്തിലെ
ഏജന്റുമാരുടെ ഫീസില്‍ സെബിയുടെ പുതിയ മാനദണ്ഡങ്ങള്‍
ന്യൂഡെല്‍ഹി: മ്യൂച്വല്‍ഫണ്ട് സ്കീമുകളുടെ തെറ്റായ വില്‍പ്പനയും നിക്ഷേപകരുടെ പോര്‍ട്ട്ഫോളിയോയിലേക്കുള്ള തെറ്റായ കടന്നുകയറ്റങ്ങളും നിയന്ത്രിക്കുന്നതിനും നിക്ഷേപ ചെലവുകളിലെ സുതാര്യത മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ട ഓഹരി വിപണി നിയന്ത്രകരായ സെക്യൂരീറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) പുതിയ ചില മാനദണ്ഡങ്ങള്‍ അവതരിപ്പിച്ചു. ഇനി മുതല്‍
വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ വഴി ലഭിക്കും
മുംബൈ: വണ്‍പ്ലസ് ഉല്‍പ്പന്നങ്ങള്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ വഴി ഓഫ്ലൈനായും ഇനിമുതല്‍ വാങ്ങാനാകും. വണ്‍പ്ലസ് 6ടി റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറില്‍ അവതരിപ്പിച്ചു കൊണ്ടാണ് ഇരു കമ്പനികളും ഒന്നിക്കുന്നത്. നിലവില്‍ ആമസോണ്‍, വണ്‍പ്ലസിന്റെ വെബ് സ്റ്റോര്‍ എന്നിവയിലൂടെ ഓണ്‍ലൈനായും, വണ്‍പ്ലസ് എക്സ്പീരിയന്‍സ് സ്റ്റോര്‍
ഇന്ത്യയില്‍ 1,40,000 പേര് കോടീശ്വരന്മാര്
ന്യൂഡെല്‍ഹി: രാജ്യത്ത് ഒരു കോടി രൂപയിലേറേ വാര്‍ഷിക വരുമാനമുള്ള നികുതിദായകരുടെ എണ്ണം 1,40,000 കടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ശരാശരി 60 ശതമാനം വര്‍ധനയാണ് കോടീശ്വരന്മാരായ നികുതിദായകരുടെ എണ്ണത്തില്‍ ഉണ്ടായതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്(സിബിഡിറ്റി) വ്യക്തമാക്കി. നാല് വര്‍ഷത്തെ
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ല: ആനന്ദ് കുമാര്‍
ന്യൂഡെല്‍ഹി: ആധുനിക കാലത്തിന് അനുയോജ്യമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇന്ത്യയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ലെന്ന് സൂപ്പര്‍-30 എന്ന പരിശീലന സ്ഥാപനത്തിന്റെ സ്ഥാപകനും ഗണിതശാസ്ത്ര അധ്യാപകനുമായ ആനന്ദ് കുമാര്‍. വൈദഗ്ധ്യത്തിനും കഴിവുകള്ക്കുമൊന്നും ഇന്ത്യയില്‍ ഒരു ക്ഷാമവുമില്ല. രാജ്യത്തെ ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും നൈപുണ്യമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസിലെ
എയര്‍ടെലും ജിയോയും എഐ ഉപയോഗം വര്‍ധിപ്പിക്കുന്നു
ന്യൂഡെല്‍ഹി: ഉപഭോക്തൃ സേവന അനുഭവം സുഗമവും ചെലവു കുറഞ്ഞതുമാക്കാന്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനി ഭാരതി എയര്‍ടെല്‍ സെര്‍ച്ച് എന്ജിന് ഭീമനായ ഗൂഗിളുമായി സഹകരിക്കുന്നു. ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംവിധാനം സംയോജിപ്പിച്ചായിരിക്കും കമ്പനിയുടെ കസ്റ്റമര്‍ കെയറിന്റെ
ലയനം, ഏറ്റെടുപ്പ്: ടെലികോം മേഖലയില്‍ 60,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
ന്യൂഡെല്‍ഹി: ലയനങ്ങളും ഏറ്റെടുപ്പുകളും കാരണമുണ്ടാകുന്ന ഏകീകരണത്തിന്റെ ഫലമായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ടെലികോം മേഖലയിലെ 60,000ത്തിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും. ടെലികോം ഓപ്പറേറ്റര്‍മാര്‍, അടിസ്ഥാനസൗകര്യ ദാതാക്കള്‍, ടവര്‍ കമ്പനികള്‍, അനുബന്ധ റീട്ടെയ്ല്‍ യൂണിറ്റുകള്‍ എന്നിവയെല്ലാം ജീവനക്കാരെ വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതമാകുമെന്നാണ് ഈ രംഗത്തു