കാലാവസ്ഥ വ്യതിയാനം സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നു: റെഡ്‌ക്രോസ് തലവന്‍

കാലാവസ്ഥ വ്യതിയാനം സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്നു: റെഡ്‌ക്രോസ് തലവന്‍

സിഡ്‌നി: ലോകത്ത് അരങ്ങേറുന്ന സംഘര്‍ഷങ്ങളെ കാലാവസ്ഥ വ്യതിയാനം കൂടുതല്‍ മോശമാക്കി തീര്‍ക്കുകയാണെന്നു റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി തലവന്‍ പീറ്റര്‍ മൗറര്‍ പറഞ്ഞു. ഈ സാഹചര്യം ഒഴിവാക്കാന്‍ ഭരണകൂടം മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക സംഘര്‍ഷങ്ങളുടെ മാറുന്ന സ്വഭാവത്തെ കുറിച്ചു സംസാരിക്കാനായി ഓസ്‌ട്രേലിയയിലെത്തിയതാണ് അദ്ദേഹം. പസഫിക്ക് മേഖലിയില്‍ കാലാവസ്ഥ വ്യതിയാനമുണ്ടാക്കുന്ന ആഘാതം ഭീമമാണെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷപാതത്തിന്റെ മാറുന്ന സ്വഭാവം ഭൂമിയുടെ ഫലഭൂയിഷ്ടതയില്‍ മാറ്റമുണ്ടാക്കുകയാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ നാടും വീടും ഉപേക്ഷിച്ചു പലായനം ചെയ്യാന്‍ നിരവധി പേരെ ബാദ്ധ്യസ്ഥമാക്കും. നമ്മള്‍ ഇന്നു കാണുന്ന പല അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും കാരണം കാലാവസ്ഥ വ്യതിയാനമാണെന്നും റെഡ് ക്രോസ് തലവന്‍ പീറ്റര്‍ മൗറര്‍ പറഞ്ഞു. സമീപദിവസം യുഎന്നിന്റെ കാലാവസ്ഥ പാനലായ ഐപിസിസി, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു സൂചിപ്പിച്ചിരുന്നു. 2030-നു മുന്‍പു എമിഷന്‍ 45 ശതമാനം വെട്ടിച്ചുരുക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നാണു ഐപിസിസി മുന്നറിയിപ്പ് നല്‍കിയത്.

Comments

comments

Categories: FK News