യുകെ ഇന്ത്യ സോഷ്യല്‍ ഇന്നൊവേഷന്‍ ചലഞ്ചിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നു

യുകെ ഇന്ത്യ സോഷ്യല്‍ ഇന്നൊവേഷന്‍ ചലഞ്ചിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നു

ചെന്നൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസിന്റെ സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പും (സിഎസ്‌ഐഇ) യുകെ ഇന്ത്യ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് എജുക്കേഷന്‍ നെറ്റ്‌വര്‍ക്കും സംയുക്തമായി യുകെ ഇന്ത്യ സോഷ്യല്‍ ഇന്നൊവേഷന്‍ ചലഞ്ചിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു. മാലിന്യ സംസ്‌കരണത്തിനുള്ള ഇന്നൊവേറ്റീവ് മാര്‍ഗങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് നിക്ഷേപം അടക്കമുള്ള പിന്തുണ നല്‍കുകയുമാണ് ലക്ഷ്യം.

ഈ വിഷയത്തില്‍ നൂതനാശയങ്ങളുള്ള ഇന്ത്യയിലെയും യുകെയിലെയും വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമാണ് അവസരം. വ്യക്തിഗതമായോ സംഘങ്ങളായോ മത്സരത്തില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഇരു രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥി, അധ്യാപക, മെന്റര്‍ സമൂഹത്തിന്റെ ഭാഗമാകാനുള്ള അവസരം പ്രദാനം ചെയ്യുന്ന മത്സരം ഇരു രാജ്യങ്ങളിലെയും സാമൂഹ്യ സംരംഭത്വ മേഖലയിലെ മികച്ച പ്രയോഗരീതികള്‍ പങ്കുവെക്കാനും കൂട്ടായ പ്രവര്‍ത്തനം പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള ഒരു ശൃംഖല രൂപീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്.

സാമൂഹ്യ സംരംഭകര്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന പ്രധാന പ്രശ്്‌നങ്ങളില്‍ ഒന്നാണ് മാലിന്യ സംസ്‌കരണമെന്ന് ഐഐടി മദ്രാസ് അലൂമിനി കമ്യൂണിറ്റി ചെയര്‍ പ്രൊഫസര്‍ ആര്‍ നാഗരാജന്‍ അഭിപ്രായപ്പെട്ടു. മത്സരത്തിലൂടെ ഈ മേഖലയില്‍ വിജയപ്രദമായ സൊലൂഷനുകള്‍ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അതോടൊപ്പം യുവജനങ്ങള്‍ക്ക് സാമൂഹ്യ സംരംഭത്തിന്റെ വിവിധ തലങ്ങളില്‍ തങ്ങളുടെ കഴിവ് പ്രകടമാക്കുന്നതിന് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 1,400 പൗണ്ടാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1,000 പൗണ്ടും 500 പൗണ്ടും ലഭിക്കും. കൂടാതെ സിഎസ്‌ഐഇ മുഖേന ഐഐടി മദ്രാസ് സംഘടിപ്പിക്കുന്ന വിവിധ സംരംഭകത്വവുമായി ബന്ധപ്പെട്ട് പദ്ധതികളുടെ ഭാഗമാകാനും ഇവര്‍ക്ക് അവസരം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് https://babele.co/#!/pro/uisic എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അപേക്ഷകര്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ സോഷ്യല്‍ ബിസിനസ് മോഡല്‍ കാന്‍വാസ് പൂരിപ്പിക്കേണ്ടതാണ്. മത്സരാര്‍ത്ഥികളുടെ ആശയം, മാതൃക, സ്റ്റാര്‍ട്ടപ്പ് എന്നീ ഘട്ടങ്ങളിലുള്ള പ്രോജക്റ്റുകള്‍ പരിഗണിക്കും. ഇന്നൊവേഷന്‍ സുസ്ഥിരത, പ്രശ്‌ന മേഖലയെപ്പറ്റിയുള്ള വിവരം എന്നിവയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകള്‍ വിലയിരുത്തുന്നത്. അടുത്ത മാസം നാലാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് http://ukiseen.org/uk-india-social-innovation-challenge-new വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Comments

comments

Categories: FK News

Related Articles