ടോഡ് ലീലാന്‍ഡ് ഗോള്‍ഡ്മാന്‍ സാച്ചസിന്റെ ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് തലവന്‍

ടോഡ് ലീലാന്‍ഡ് ഗോള്‍ഡ്മാന്‍ സാച്ചസിന്റെ ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് തലവന്‍

ഹോങ്കോംഗ്: ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗിന്റെ തലവനായി പ്രമുഖ ബാങ്കര്‍ ടോഡ് ലീലാന്‍ഡിനെ നിയമിച്ച് ബഹുരാഷ്ട്ര നിക്ഷേപക ബാങ്കിംഗ്, ധനകാര്യ സേവന കമ്പനിയായ ഗോള്‍ഡ്മാന്‍ സാച്ചസ്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് സോളമന്‍ സ്ഥാനമേറ്റതിനു പിന്നാലെയാണ് കമ്പനിയുടെ നേതൃത്വത്തിലെ മാറ്റം. ജപ്പാന്‍ ഒഴികെയുള്ള ഏഷ്യ നിക്ഷേപക ബാങ്കിംഗ് യൂണിറ്റിന്റെ തലവന്‍മാരായ ആന്‍ഡ്രിയ വെല്ല, കേറ്റ് റിച്ച്‌ഡേല്‍ എന്നിവരുടെ പിന്‍ഗാമിയായാണ് ടോഡ് ലീലാന്‍ഡിന്റെ നിയമനം. യൂണിറ്റിന്റെ സഹ തലവന്‍മാരായി 2015ലാണ് വെല്ലയും റിച്ചഡേലും നിയമിതരാകുന്നത്. ഇവര്‍ ഏഷ്യാ വിഭാഗത്തിന്റെ സഹ അധ്യക്ഷരായി തുടരും.

ജപ്പാന്‍ ഒഴികെയുള്ള ഏഷ്യ പസഫിക് ബാങ്കിംഗ് യൂണിറ്റിന്റെ സഹ പ്രസിഡന്റായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലീലാന്‍ഡിനെ നിയമിച്ചിരുന്നു. അതിനു മുന്‍പ് 10 വര്‍ഷം ലണ്ടന്‍ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അമേരിക്കയുമായുള്ള വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട ഭീഷണികള്‍ക്കിടയില്‍ ചൈനയുടെ സമ്മര്‍ദം കാരണം ഏറ്റെടുക്കലുകളും ലയനങ്ങളും കുറഞ്ഞ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ നിയമനം. 2018ന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ ഏഷ്യയിലെ ഗോള്‍ഡ്മാന്‍ സാച്ചസിന്റെ വരുമാനം ഒന്‍പത് ശതമാനം വളര്‍ന്ന് 3.9 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു.

തെക്ക് കിഴക്കന്‍ ഏഷ്യ കേന്ദ്രീകരിച്ചുള്ള കരാര്‍ നിര്‍മാണങ്ങളില്‍ വിദഗ്ധനായ റിച്ച്‌ഡേല്‍ 2013ല്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ നിന്നാണ് ഡോള്‍ഡ്മാന്‍ സാച്ചസിലേക്കെത്തിയത്. ചൈനീസ് ഭാഷ വശമുണ്ടെന്നത് അദ്ദേഹത്തിനും കമ്പനിക്കും നേട്ടമായിരുന്നു. 2014 ജനുവരി മുതല്‍ ഗ്രൂപ്പിന്റെ ജപ്പാന്‍ ഒഴികെയുള്ള ഏഷ്യ നിക്ഷേപക ബാങ്കിംഗ് യൂണിറ്റിന്റെ സഹതലവനാണ് വെല്ല. അടുത്തിടെ ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവായി ഡാന്‍ ഡീസും നിയമിതനായിരുന്നു.

Comments

comments

Categories: FK News

Related Articles