ടെലികോം ബിസിനസില്‍ നിന്ന് ടാറ്റ സണ്‍സ് എഴുതി തള്ളിയത് 28,651 കോടി രൂപ

ടെലികോം ബിസിനസില്‍ നിന്ന് ടാറ്റ സണ്‍സ് എഴുതി തള്ളിയത് 28,651 കോടി രൂപ

മുംബൈ: ടെലികോം ബിസിനസില്‍ നിന്ന് ടാറ്റാ സണ്‍സ് കഴിഞ്ഞ വര്‍ഷം എഴുതിത്തള്ളിയത് 28,651 കോടി രൂപ. ഇതുമൂലം ഗ്രൂപ്പിന്റെ ആകെ അറ്റാദായത്തില്‍ 76 ശതമാനം കുറവുണ്ടായെന്ന് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ടാറ്റാ സണ്‍സിന്റെ ചെയര്‍മാനായി എന്. ചന്ദ്രശേഖരന്‍ ചുമതലയേറ്റശേഷമാണ് നഷ്ടം മാത്രം നല്‍കിയിരുന്ന ടെലികോം വിഭാഗം ഭാരതി എയര്‍ടെലിനു വില്‍ക്കാമെന്നു തീരുമാനിച്ചത്.

മൊത്തവരുമാനത്തില് ചോര്‍ച്ചയുണ്ടാക്കുന്ന ടെലികോം മേഖലയെ ഗ്രൂപ്പിന്റെ ബാലന്‍സ് ഷീറ്റില്‍ നിന്ന് 2019 മാര്‍ച്ചോടെ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.

അതേസമയം ടിസിഎസില്‍ നിന്ന് ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തിയ എന്‍ ചന്ദ്രശേഖരന്റെ വേതനം ഇരട്ടിയോളമായി.

ടിസിഎസിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന 11 മാസത്തെ വേതനമായി അദ്ദേഹത്തിനു നല്കിയത് 30.15 കോടി രൂപയായിരുന്നു. 2017 ഫെബ്രുവരിയില്‍ ടാറ്റാ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തിയപ്പോള്‍ 2018 മാര്‍ച്ച് വരെ അദ്ദേഹം കൈപ്പറ്റിയത് 55.11 കോടി രൂപയാണ്.

Comments

comments

Categories: Business & Economy
Tags: Tata sons