സ്‌കോഡ വിര്‍ച്വല്‍ കോക്പിറ്റ് ഇന്ത്യയില്‍

സ്‌കോഡ വിര്‍ച്വല്‍ കോക്പിറ്റ് ഇന്ത്യയില്‍

ഒക്ടാവിയയുടെ ടോപ്-സ്‌പെക് എല്‍&കെ വേരിയന്റിലാണ് ഇന്ത്യയില്‍ ആദ്യമായി ഈ ഫീച്ചര്‍ നല്‍കിയത്

ന്യൂഡെല്‍ഹി : സ്‌കോഡ വിര്‍ച്വല്‍ കോക്പിറ്റ് ഇന്റര്‍ഫേസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒക്ടാവിയയുടെ ടോപ്-സ്‌പെക് എല്‍&കെ വേരിയന്റിലാണ് ഇന്ത്യയില്‍ ആദ്യമായി ഈ ഫീച്ചര്‍ നല്‍കിയത്. എന്നാല്‍ ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിര്‍ച്വല്‍ കോക്പിറ്റ് ലഭിച്ച ഏതാനും ഒക്ടാവിയ എല്‍&കെ കാറുകള്‍ വിവിധ ഡീലര്‍ഷിപ്പുകളിലെത്തിക്കഴിഞ്ഞു.

അനലോഗ് ഡയലുകള്‍ക്ക് പകരമായി കസ്റ്റമൈസ് ചെയ്യാവുന്ന ലേഔട്ടിലും 3ഡി ഗ്രാഫിക്‌സിലുമായി വലിയ, ഹൈ-ഡെഫിനിഷന്‍ ടിഎഫ്ടി (തിന്‍ ഫിലിം ട്രാന്‍സിസ്റ്റര്‍) സ്‌ക്രീനാണ് സ്‌കോഡ വിര്‍ച്വല്‍ കോക്പിറ്റ്. വിവിധ ഇന്‍സ്ട്രുമെന്റുകളും സാറ്റലൈറ്റ്-നാവിഗേഷന്‍ മാപ്പും ആവശ്യാനുസരണം മുന്‍ഗണനയോടെ കണ്‍മുന്നില്‍ വരുത്താന്‍ ഈ സംവിധാനം സഹായിക്കും. കൂടാതെ എന്റര്‍ടെയ്ന്‍മെന്റ്, ട്രിപ്പ്, ഡ്രൈവിംഗ് അസിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സ്‌ക്രീനുകള്‍ എന്നിവ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും. സ്റ്റിയറിംഗ് വീലിലെ കണ്‍ട്രോളുകള്‍ ഉപയോഗിച്ചും ഡിസ്‌പ്ലേകള്‍ ഒന്നൊന്നായി മാറ്റാം. മാപ്പ് സൂം ഫംഗ്ഷനുകള്‍ നിയന്ത്രിക്കാം.

അന്തര്‍ദേശീയതലത്തില്‍ ഒക്ടാവിയ, ഉയര്‍ന്ന മോഡലുകളായ സൂപ്പര്‍ബ്, കോഡിയാക്ക് എന്നിവയിലാണ് വിര്‍ച്വല്‍ കോക്പിറ്റ് ഫീച്ചര്‍ നല്‍കുന്നത്. ഭാവിയില്‍ ഫഌഗ്ഷിപ്പ് സെഡാന്റെയും 7 സീറ്റ് എസ്‌യുവിയുടെയും ഇന്ത്യാ-സ്‌പെക് വേര്‍ഷനുകള്‍ വിര്‍ച്വല്‍ കോക്പിറ്റ് ഫീച്ചറുമായി വന്നേക്കും. ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളിയായി 2020 ല്‍ ഇന്ത്യയില്‍ പുറത്തിറക്കുന്ന സ്‌കോഡ എസ്‌യുവിയിലും ഈ ഫീച്ചര്‍ ഇടംപിടിക്കും.

Comments

comments

Categories: Auto