പടക്കങ്ങളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം

പടക്കങ്ങളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം

ന്യൂഡെല്‍ഹി: പടക്കങ്ങളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഓണ്‍ലൈനിലൂടെ പടക്കങ്ങള്‍ വില്‍ക്കുന്നത് കോടതി പൂര്‍ണമായും നിരോധിച്ചു. വായു മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ക്ക് മാത്രമാണ് വില്പനാനുമതി.

രാജ്യവ്യാപകമായി പടക്കങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് വിധി. ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ദീപാവലി നാളുകളില്‍ അനിയന്ത്രിതമായി പടക്കംപൊട്ടിക്കുന്നതിനും സുപ്രീംകോടതി നിയന്ത്രണം ഏര്‍ പ്പെടുത്തിയിട്ടുണ്ട്. ദീപാവലി ദിനത്തില്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്തു വരെ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവുള്ളുവെന്നാണ് നിര്‍ദേശം.

Comments

comments

Categories: Current Affairs
Tags: firecrackers

Related Articles