വൈവിധ്യമാര്‍ന്ന പ്ലൈവുഡ് ശേഖരവുമായി ഗ്രീന്‍പാനല്‍

വൈവിധ്യമാര്‍ന്ന പ്ലൈവുഡ് ശേഖരവുമായി ഗ്രീന്‍പാനല്‍

ഇന്ത്യയിലെ ഏറ്റവും വലിയ തടിയുല്‍പ്പന്ന നിര്‍മാതാക്കളായ ഗ്രീന്‍പാനല്‍ വൈവിധ്യമാര്‍ന്ന പ്ലൈവുഡ് ശേഖരം വിപണിയില്‍ അവതരിപ്പിച്ചു. കാലങ്ങളായി ആര്‍ക്കിടെക്റ്റുകള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ എന്നിവരുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ഗ്രീന്‍ പാനല്‍. ഈ വിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് ഗ്രീന്‍പാനല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യയും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള മരവും ഉപയോഗിച്ചാണ് ഗ്രീന്‍ പ്ലൈവുഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ഗ്രീന്‍പാനല്‍ ഗ്രൂപ്പ് ചെയര്‍മാനായ ശിവ് പ്രകാശ് മിത്തല്‍ പുതിയ ഉല്‍പ്പന്നം പരിചയപ്പെടുത്തി. മറ്റ് പ്ലൈവുഡുകളെ അപേക്ഷിച്ച് കൂടുതല്‍ ഈട്, ഉറപ്പ് തുടങ്ങിയ ഘടകങ്ങളാണ് ഗ്രീന്‍ പാനലിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍. ക്വാഡ്രാ സാങ്കേതികവിദ്യയാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 32 സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോയ ശേഷമാണ് ഗ്രീന്‍ പ്ലൈവുഡ് ജനങ്ങളിലേക്ക് എത്തുന്നത്. മാത്രമല്ല ഉപയോഗിക്കുന്നതത്രയും പരിസ്ഥിതി സൗഹാര്‍ദ രീതിയിലൂടെയാണ്.

ഗ്രീന്‍പാനല്‍ എംആര്‍ ഗ്രേഡ് പ്ലൈവുഡ്, ഗ്രീന്‍ പാനല്‍ മറൈന്‍ ഗ്രേഡ് പ്ലൈവുഡ്, ഗ്രീന്‍പാനല്‍ ക്ലബ് ഡസ്ഫ് എന്നിവയാണ് പ്രധാന വിഭാഗങ്ങള്‍.

Comments

comments

Categories: Business & Economy