പേടിഎം സിഇഒയുടെ കംപ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ 3 പേര്‍ അറസ്റ്റില്‍

പേടിഎം സിഇഒയുടെ കംപ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ 3 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പണമിടപാട് കമ്പനിയായ പേടിഎമ്മിന്റെ സിഇഒയുടെ കംപ്യൂട്ടറില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തി പണം ആവശ്യപ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍.

പേടിഎം ജീവനക്കാരായ മൂന്നു പേരെയാണ് നോയിഡ സെക്ടര്‍ അഞ്ചില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വിജയ് ശര്‍മയുടെ പേഴ്‌സണല്‍ സെക്രട്ടറി സോണിയ ധവാനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

പേടിഎം സ്ഥാപകനും എക്‌സിക്യുട്ടീവ് ഓഫീസറുമായ വിജയ് ശേഖര് ശര്‍മയുടെ ലാപ്‌ടോപ്പില്‍ നിന്നാണ് സംഘം വിവരങ്ങള്‍ ചോര്‍ത്തിയത്. പിന്നീട് ഈ വിവരങ്ങള്‍ പുറത്തുവിടാതിരിക്കണമെങ്കില്‍ 20 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വിജയ് ശേഖര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

വ്യക്തികളുടെ വിവരങ്ങളാണ് കംപ്യൂട്ടറില്‍ നിന്ന് നഷ്ടപ്പെട്ടതെന്നും പേടിഎം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

Comments

comments

Categories: Current Affairs
Tags: PayTM