ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ബുക്കിംഗ് ആരംഭിച്ചു

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ബുക്കിംഗ് ആരംഭിച്ചു

5,000 രൂപയാണ് ബുക്കിംഗ് തുക

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങിയതായി ഡീലര്‍മാര്‍ അറിയിച്ചു. ഇരു ബൈക്കുകളും അടുത്ത മാസം പുറത്തിറക്കും. ഡിസംബര്‍ പകുതിയോടെ ഡെലിവറി ആരംഭിക്കും. 5,000 രൂപയാണ് ബുക്കിംഗ് തുക. ഇരു മോട്ടോര്‍സൈക്കിളുകള്‍ക്കും ‘അഗ്രസീവായി’ വില നിശ്ചയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 3 ലക്ഷം രൂപയില്‍ താഴെ വില ആരംഭിക്കും.

648 സിസി, എയര്‍ കൂള്‍ഡ്, എസ്ഒഎച്ച്‌സി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇരു മോട്ടോര്‍സൈക്കിളുകളിലും നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 47 എച്ച്പി കരുത്തും 5,250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് സഹിതം 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു.

ടെലിസ്‌കോപിക് ഫോര്‍ക്ക്, ഗ്യാസ് ചാര്‍ജ്ഡ് ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവ സസ്‌പെന്‍ഷന്‍ ജോലികള്‍ നിര്‍വ്വഹിക്കും. മുന്നില്‍ 320 എംഎം ഡിസ്‌ക്കും പിന്നില്‍ 240 എംഎം ഡിസ്‌ക്കും ബ്രേക്കിംഗ് ശ്രദ്ധിക്കും. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡ് ആയിരിക്കും. 18 ഇഞ്ച് ചക്രങ്ങളിലാണ് ഇരു മോട്ടോര്‍സൈക്കിളുകളും വരുന്നത്. ബൈക്കുകള്‍ക്ക് മണിക്കൂറില്‍ 160 കിലോമീറ്റര്‍ ടോപ് സ്പീഡ് ലഭിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് അവകാശപ്പെടുന്നു. ഇന്റര്‍സെപ്റ്ററിന്റെ ഇന്ധന ടാങ്ക് ശേഷി 13.7 ലിറ്ററാണ്. കോണ്ടിനെന്റല്‍ ജിടിയുടേത് 12.5 ലിറ്റര്‍.

Comments

comments

Categories: Auto