ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കിടാന്‍ ജപ്പാന്റെ നീക്കം

ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കിടാന്‍ ജപ്പാന്റെ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള കരാറിന് ജപ്പാന്‍ നീക്കം ആരംഭിച്ചു. ചൈനയ്‌ക്കെതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് നീക്കത്തെ വിലയിരുത്തുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതല്‍ അടുക്കാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. ഈ മാസം വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചകോടിയില്‍ നാവികസേനാ താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ അനുവദിക്കാനുള്ള കരാറും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇരുരാജ്യങ്ങളിലെയും നാവികസേനകള്‍ക്ക് പരസ്പരം കപ്പലുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനും അവയുടെ അറ്റകുറ്റപ്പണികള്‍ക്കുമായി നാവിക താവളങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.

മലാക്കാ കടലിടുക്കില്‍ കൂടിയുള്ള ചൈനീസ് നാവികസേനാ കപ്പലുകളെ നിരീക്ഷിക്കാനായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ പടക്കപ്പലുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി ജപ്പാന്റെ അധീനതയിലുള്ള നാവികതാവളങ്ങളെ ഉപയോഗിക്കാനും കരാര്‍ വഴി സാധിക്കും.

Comments

comments

Categories: Current Affairs
Tags: India, Japan