ഗ്രാഹക് സേവാ മഹോത്സവുമായി ടാറ്റ മോട്ടോഴ്‌സ്

ഗ്രാഹക് സേവാ മഹോത്സവുമായി ടാറ്റ മോട്ടോഴ്‌സ്

മുംബൈ: വാണിജ്യ വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് ക്യാമ്പുമായി പ്രമുഖ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ‘ഗ്രാഹക് സേവാ മഹോത്സവ് ‘ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 23 മുതല്‍ 29 വരെ രാജ്യത്തുടനീളമുള്ള 1500 ലധികം വരുന്ന ടാറ്റാ മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പിലൂടെ സൗജന്യ സര്‍വീസ് ലഭിക്കും. ഒക്ടോബര്‍ 23 ന് നാഷണല്‍ കസ്റ്റമര്‍ കെയര്‍ ഡേ ആയി ടാറ്റാ മോട്ടോഴ്‌സ് ആചരിക്കുന്നുണ്ട്. ടാറ്റയ്ക്ക് ആദ്യത്തെ ഉപഭോക്താവിനെ ലഭിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഗ്രാഹക് സേവാ മഹോത്സവില്‍ ഒന്നരലക്ഷം ഉപഭോക്താക്കളാണ് എത്തിയത് . ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ഓഫറുകളെ കുറിച്ച് ഉപഭോക്താക്കളുടെ ഇടയില്‍ പ്രചരണം നടത്തുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 24 മുതല്‍ 31 വരെ ഗ്രാഹക് സംവാദ് പ്രചാരണം സംഘടിപ്പിക്കും.

Comments

comments

Categories: Auto