ടിഗോര്‍ ജെടിപി, ടിയാഗോ ജെടിപി ഈ മാസം 26 ന്

ടിഗോര്‍ ജെടിപി, ടിയാഗോ ജെടിപി ഈ മാസം 26 ന്

സ്റ്റാന്‍ഡേഡ് മോഡലുകളേക്കാള്‍ ഒരു ലക്ഷം രൂപ കൂടുതലായിരിക്കും വില

ന്യൂഡെല്‍ഹി : ടിയാഗോ, ടിഗോര്‍ ജെടിപി എഡിഷനുകള്‍ ഈ മാസം 26 ന് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കും. സ്റ്റാന്‍ഡേഡ് ടിയാഗോ, ടിഗോര്‍ മോഡലുകളില്‍നിന്ന് വ്യത്യസ്തമായി ഇവ രണ്ടും പെര്‍ഫോമന്‍സ് സ്‌പെക് മോഡലുകളാണ്. വലിയ എയര്‍ ഇന്‍ടേക്കുകള്‍, പരിഷ്‌കരിച്ച ബംപറുകള്‍, ബോണറ്റുകളില്‍ റെഡ് ഹൈലൈറ്റുകള്‍ എന്നിവയോടെയാണ് ടിയാഗോ, ടിഗോര്‍ ജെടിപി എഡിഷനുകള്‍ വരുന്നത്. പുതുതായി രൂപകല്‍പ്പന ചെയ്ത 15 ഇഞ്ച് അലോയ് വീലുകള്‍ സവിശേഷതയായിരിക്കും.

നെക്‌സോണ്‍ സബ് കോംപാക്റ്റ് എസ്‌യുവിയില്‍ നല്‍കിയിരിക്കുന്ന അതേ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പുതിയ ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി എഡിഷനുകള്‍ ഉപയോഗിക്കും. സ്റ്റാന്‍ഡേഡ് മോഡലുകളേക്കാള്‍ ഉയര്‍ന്നതായിരിക്കും പവര്‍, ടോര്‍ക്ക് ഔട്ട്പുട്ട്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് രണ്ട് മോഡലുകളിലെയും എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. എന്നാല്‍ മികച്ച പെര്‍ഫോമന്‍സിനായി ഗിയര്‍ അനുപാതം മെച്ചപ്പെടുത്തിയിരിക്കുന്നു. പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ സംവിധാനം, താഴ്ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ പുതിയ ജെടിപി എഡിഷനുകളില്‍ കാണും.

സ്‌പോര്‍ടി ഫീല്‍ തരുന്നതായിരിക്കും ഇന്റീരിയര്‍. ഡാഷ്‌ബോര്‍ഡില്‍ റെഡ് ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നു. സീറ്റ് തുന്നലുകളുടെയും നിറം ചുവപ്പ് തന്നെ. സ്റ്റിയറിംഗ് വീല്‍ തുകല്‍ പൊതിഞ്ഞിരിക്കുന്നു. ടിയാഗോ എന്‍ആര്‍ജിയില്‍ നല്‍കിയ 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാം. മാരുതി സുസുകി ബലേനൊ ആര്‍എസ്സും മറ്റുമാണ് എതിരാളികള്‍. സ്റ്റാന്‍ഡേഡ് മോഡലുകളേക്കാള്‍ ഒരു ലക്ഷം രൂപ കൂടുതലായിരിക്കും വില.

Comments

comments

Categories: Auto
Tags: Tata Tigor