പാക് താരം നാസിര്‍ ജംഷേദിന്റെ പത്ത് വര്‍ഷത്തെ വിലക്ക് ശരിവെച്ചു

പാക് താരം നാസിര്‍ ജംഷേദിന്റെ പത്ത് വര്‍ഷത്തെ വിലക്ക് ശരിവെച്ചു

കറാച്ചി: വാതുവെപ്പുമായി ബന്ധപ്പെട്ടത്തിനു പാക്കിസ്ഥാന്‍ താരം നാസിര്‍ ജംഷേദിന്റെ പത്ത് വര്‍ഷത്തെ വിലക്ക് ഏകാംഗ കമ്മീഷന്‍ ശരിവെച്ചു. താരത്തിനുള്ള വിലക്ക് ശരിയായ വിധത്തിലുള്ളതാണെന്നും അതിനാല്‍ തന്നെ നിലനിര്‍ത്തേണ്ടതാണെന്നും ഏകാംഗ കമ്മീഷന്‍ വിധിച്ചു.

2016-17 സീസണ്‍ പിഎസ്എലിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് താരം കുറ്റക്കാരനാണെന്ന് പിസിബിയുടെ ആന്റികറപ്ഷന്‍ ട്രൈബ്യൂണല്‍ കണ്ടെത്തിയത്.

അന്വേഷണത്തോട് നിസ്സഹകരണം പ്രഖ്യാപിച്ചതിനു നാസിര്‍ ജംഷേദിനു ഒരു വര്‍ഷത്തെ വിലക്ക് ബോര്‍ഡ് ആദ്യം ഏര്‍പ്പെടുത്തിയിരുന്നു.ആ വിലക്ക് അവസാനിച്ച ഘട്ടത്തിലാണ് താരത്തിനെതിരെ പുതിയ ശിക്ഷാ നടപടി ബോര്‍ഡ് പ്രഖ്യാപിച്ചത്.

Comments

comments

Categories: Sports