മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ നേടിയത് 7727 കോടി രൂപ

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ നേടിയത് 7727 കോടി രൂപ

മുംബൈ: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി മ്യൂച്വല്‍ ഫണ്ടുകള്‍ സെപ്റ്റംബറില്‍ നേടിയത് 7727 കോടി രൂപ. കഴിഞ്ഞ വര്‍ഷം സമാന മാസത്തില്‍ നേടിയതിനേക്കാള്‍ 40 ശതമാനം വര്‍ധനവാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.ഓഗസ്റ്റ് മാസത്തില്‍ 7658 കോടി രൂപയാണ് എസ്‌ഐപികള്‍ വഴി നേടിയത്.

മ്യൂച്വല്‍ ഫണ്ടുകളിലെ ചിട്ടയായ നിക്ഷേപരീതിയാണ് എസ്‌ഐപി. നിലവില്‍ 2.44 കോടി എസ്പിഐ എക്കൗണ്ടുകളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കുള്ളത്.

ജൂലായിലും ജൂണിലും 7,554 കോടിയും മെയില്‍ 7,304 കോടി രൂപയും ഏപ്രിലില്‍ 6,690 കോടി രൂപയുമാണ് എസ്‌ഐപി നിക്ഷേപമായെത്തിയത്.ഏറ്റവും കുറഞ്ഞത് 500 രൂപയില്‍ എസ്‌ഐപി തുടങ്ങാം.

Comments

comments

Categories: Business & Economy