ഭവന വില്‍പ്പന 24 ശതമാനം വര്‍ധിച്ചു

ഭവന വില്‍പ്പന 24 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഒമ്പത് പ്രധാന പ്രോപ്പര്‍ട്ടി വിപണികളിലെ ഭവന വില്‍പ്പനകള്‍ ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 24 ശതമാനം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ വിതരണം 35 ശതമാനം ഇടിവ് നേരിട്ടു.

ഈ വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ഭവന വില്‍പ്പനകള്‍ 72,472 യൂണിറ്റുകളായിരുന്നു ഒമ്പത് പ്രധാന നഗരങ്ങളില്‍ നടന്നത്. മുന്‍വര്‍ഷം സമാന കാലയളവിലിത് 58,470 യൂണിറ്റുകളായിരുന്നു. എന്നാല്‍ പുതിയ ഭവനങ്ങളുടെ വിതരണം 54,170 യൂണിറ്റില്‍ നിന്ന് 35,836 യൂണിറ്റിലേക്ക് താഴ്ന്നു. അതേസമയം വിറ്റഴിക്കപ്പെടാത്ത സ്റ്റോക്ക് 11 ശതമാനം താഴ്ന്ന് 7,80,424 യൂണിറ്റുകളായി മാറി.

അഹമ്മദാബാദ്,ബെംഗളുരു, ചെന്നൈ,ഗുരുഗ്രാം, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ,നോയ്ഡ, പൂനെ എന്നീ നഗരങ്ങളിലെ കണക്കാണിത്. ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് നോയ്ഡയിലാണ്. നഗരത്തിലെ ഭവന വില്‍പ്പന 59 ശതമാനം വര്‍ധിച്ച് 6652 യൂണിറ്റുകളായി.

Comments

comments

Categories: Business & Economy
Tags: housing