റെക്കോര്‍ഡ് നേട്ടവുമായി ഹോണ്ട അമേസ്

റെക്കോര്‍ഡ് നേട്ടവുമായി ഹോണ്ട അമേസ്

മുംബൈ: അഞ്ച് മാസത്തിനുള്ളില്‍ 50,000 വില്‍പ്പന നേട്ടവുമായി ഹോണ്ടയുടെ കോംപാക്റ്റ് സെഡാനായ അമേസ്. ഈ വര്‍ഷം മേയിലാണ് അമേസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഎല്‍) ഇന്ത്യയില്‍ അവതരിപ്പിച്ച ഒരു മോഡല്‍ ആദ്യമായാണ് ഇത്ര വേഗത്തിലുള്ള വില്‍പ്പന സംഖ്യ കടക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം എച്ച്‌സിഎല്‍ വില്‍പ്പനയുടെ 50 ശതമാനം സംഭാവന ചെയ്തത് പുതിയ അമേസാണ്.

രൂപത്തില്‍ പൂര്‍ണമായും അഴിച്ചു പണി നടത്തിയാണ് പുതിയ അമേസ് വന്നത്. ഭാരം കുറഞ്ഞ പുതിയ പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിച്ച അമേസിന് മുന്‍മോഡലിനെക്കാള്‍ 5 എംഎം നീളവും 15 എംഎം വീതിയും ഇന്ധനക്ഷമതയും കൂടുതലാണ്.പെട്രോള്‍ മാനുവലില്‍ 19.5 കിലോമീറ്ററും സിവിടി പതിപ്പില്‍ 19 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കും.

Comments

comments

Categories: Auto