ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നു

ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യ-മ്യാന്‍മര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ഇറക്കുമതി തീരുവയും ഇന്ത്യയിലും മ്യാന്‍മറിലുമുള്ള സ്വര്‍ണ വിലയിലെ വ്യത്യാസവുമാണ് സ്വര്‍ണ കടത്ത് വര്‍ധിക്കാന്‍ കാരണമായത്.

ഇന്ത്യയുടെ അയല്‍ രാജ്യമായ മ്യാന്‍മറുമായി 398 കിലോമീറ്റര്‍ ദൂരത്തിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയാണ് മണിപ്പൂര്‍ പങ്കിടുന്നത്. ഇന്ത്യയും മ്യാന്‍മറും തമ്മില്‍ സൗജന്യ സഞ്ചാര സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. അതിര്‍ത്തിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് 16 കിലോമീറ്ററോളം ദൂരത്തില്‍ വിസ തടസങ്ങളില്ലാതെ സഞ്ചരിക്കാന്‍   സാധിക്കും.

ഇത്തരത്തില്‍ കടത്തുന്ന സ്വര്‍ണ മണിപ്പൂരില്‍ നിന്നടക്കം പലതവണ പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേഖലയില്‍ നിന്ന് പിടിച്ചെടുത്ത മൊത്തം സ്വര്‍ണത്തിന്റെ 45 ശതമാനവും മണിപ്പൂരില്‍ നിന്നായിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ സ്വര്‍ണം കടത്തലുമായി ബന്ധപ്പെട്ട് 42 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഇംഫാല്‍ കസ്റ്റംസ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറായ ആര്‍ കെ ധരേന്ദ്രജിത് പറയുന്നു.

Comments

comments

Categories: Current Affairs