ഡെല്‍ഹിയില്‍ പമ്പുടമകളുടെ സമരം

ഡെല്‍ഹിയില്‍ പമ്പുടമകളുടെ സമരം

ഡെല്‍ഹി: ഡല്‍ഹിയില്‍ പമ്പുടമകളുടെ സമരം.പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് സമരം. പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. വൈകിട്ട് അഞ്ച് മണിവരെയാണ് സമരം.

സമീപ സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തര്‍പ്രദേശും നികുതി കുറച്ചതിനാല്‍ ഡല്‍ഹിയിലെക്കാള്‍ കുറവാണ് ഇന്ധന വില. അതിനാല്‍ ഡല്‍ഹിയില്‍ വില്‍പന കുറഞ്ഞെന്ന് പമ്പുടമകള്‍ ചൂണ്ടിക്കാട്ടുന്നു. 400ല്‍ അധികം പമ്പുകള്‍ അടച്ചിടും. സിഎന്‍ജി പമ്പുകളും അടച്ചിടുന്നത് തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയാക്കും.

Comments

comments

Categories: Current Affairs, Slider
Tags: diesel, fuel, petrol