സംസ്ഥാനത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച

സംസ്ഥാനത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച

തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം രാജീവനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക.

സംസ്ഥാനത്തെ ആദ്യത്തേതും, രാജ്യത്തെ നാലാമത്തെയും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രമാണ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.അഹമ്മദാബാദ്, ഭുവനേശ്വര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് നിലവില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉള്ളത്.

കേരളം, കര്‍ണ്ണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളെ ബാധിക്കുന്ന ന്യൂനമര്‍ദ്ദങ്ങളെയും ചുഴിലിക്കാറ്റുകളെയും കുറിച്ചുള്ള മുന്നറിയിപ്പുകളായിരിക്കും തിരുവനന്തപുരത്തെ കേന്ദ്രം നല്‍കുക. ചെന്നൈയിലെ ഏര്യാ സൈക്ലോണ്‍ വാണിംഗ് സെന്ററിന് കീഴിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

ചുഴലിക്കാറ്റുണ്ടാകുന്ന വേളയില്‍ കപ്പലുകളെ സംബന്ധിക്കുന്ന കാലാവസ്ഥാ അറിയിപ്പുകള്‍, തുറമുഖങ്ങള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള മുന്നറിയിപ്പുകള്‍, വ്യോമഗതാഗതത്തിനുള്ള കാലാവസ്ഥാവിവരങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മുതലായവ ഈ കേന്ദ്രം നല്‍കും.

Comments

comments

Categories: Current Affairs

Related Articles