ആയുഷിന് 144 കോടി ലഭിക്കും

ആയുഷിന് 144 കോടി ലഭിക്കും

ആഗോള വിപണികളില്‍ മല്‍സരിക്കാന്‍ ബദല്‍ മരുന്നുകളും ചേരുവകളും നിര്‍മിക്കുന്നത് ലക്ഷ്യം വച്ചുകൊണ്ടുള്ള ആയുഷ് മന്ത്രാലയത്തിന്റെ ശുപാര്‍ശ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് പരിഗണിക്കുന്നു. 2018-2020 കാലയളവിലേക്കായി 144 കോടി രൂപയാണ് ഇതിനു വേണ്ടി നീക്കി വെച്ചിരിക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി അപ്ഗ്രഡേഷന്‍ അസിസ്റ്റന്‍സ് സ്‌കീമിനു (പിടിയുഎ) കീഴില്‍, ചുരുങ്ങിയത് 250 ചെറുകിട ഇടത്തരം ആയുഷ് ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റുകള്‍ക്കെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ്, പലിശാ ഭാരം കുറക്കുന്നതിന്റെ നേട്ടം കൈമാറും. നിരവധി മരുന്നുകള്‍ക്കും ഫാര്‍മസ്യൂട്ടിക്കല്‍ ഫോര്‍മുലേഷനുകള്‍ക്കും ഈ സ്‌കീം ലഭ്യമാണ്. ”ഔഷധ നിര്‍മാണ മേഖലയുടെ വികസനത്തിനായി സ്‌കീമുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളും. ലോകാരോഗ്യ സംഘടനയുടേയോ (ഡബ്ല്യുഎച്ച്ഒ) ഗുഡ് മാനുഫാക്ചറിംഗ് പ്രാക്റ്റീസസിന്റെയോ (ജിഎംപി) നിലവാരത്തിലേക്ക് ഉല്‍പ്പാദന ശാലയുടെയും യന്ത്ര-സാങ്കേതിക സംവിധാനങ്ങളുടെയും നിലവാരം ഉയര്‍ത്താന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുകയാണ് സ്‌കീമിന്റെ ലക്ഷ്യം. ഇതുവഴി ആഗോള വിപണികളില്‍ പങ്കാളിത്തമുറപ്പാക്കാനും മല്‍സരിക്കാനും ഈ സ്ഥാപനങ്ങള്‍ക്ക് സാധിക്കും, ” ആയുഷ് മന്ത്രാലയത്തിനയച്ച കത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഡെപ്യൂട്ടി ഡയറക്റ്റര്‍ രമ്യ പ്രഭ ഗീത പറഞ്ഞു. ഉല്‍പ്പാദന അടിസ്ഥാനസൗകര്യം വികസിപ്പിച്ച്, ഡബ്ല്യുഎച്ച്ഒ-ജിഎംപി മാനദണ്ഡങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന യോഗ്യരായ യൂണിറ്റുകള്‍ക്ക് ഇതിനായി ഏത് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കാന്‍ അനുമതിയുണ്ട്.

Comments

comments

Categories: FK News