മഹീന്ദ്ര മറാറ്റ്‌സോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ

മഹീന്ദ്ര മറാറ്റ്‌സോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ

7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് മഹീന്ദ്ര മറാറ്റ്‌സോയില്‍ നല്‍കിയിരിക്കുന്നത്

ന്യൂഡെല്‍ഹി : മഹീന്ദ്ര മറാറ്റ്‌സോ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കുന്നു. സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യയില്‍ വാഹനം പുറത്തിറക്കുമ്പോള്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ മാത്രമാണ് നല്‍കിയിരുന്നത്. ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍പ്ലേ നല്‍കുന്നതിന് ലൈസന്‍സ് ലഭിച്ചതായി മഹീന്ദ്ര അറിയിച്ചു. ഇതിനകം 4,500 ലധികം മഹീന്ദ്ര മറാറ്റ്‌സോയാണ് കമ്പനി വിറ്റത്. എന്നാല്‍ ഇത്രയും വാഹനങ്ങള്‍ സര്‍വീസിനെത്തുമ്പോള്‍ അധിക വില ഈടാക്കാതെ ആപ്പിള്‍ കാര്‍പ്ലേ നല്‍കി അപ്‌ഡേറ്റ് ചെയ്യുമെന്ന് മഹീന്ദ്ര അറിയിച്ചു.

7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് മഹീന്ദ്ര മറാറ്റ്‌സോയില്‍ നല്‍കിയിരിക്കുന്നത്. മഹീന്ദ്ര മോഡലുകളില്‍ ഏറ്റവും മികച്ച ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് മറാറ്റ്‌സോയിലേതെന്ന് കമ്പനി അവകാശപ്പെടുന്നു. മഹീന്ദ്ര വൈ400 എസ്‌യുവി നവംബര്‍ 19 ന് വിപണിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ എസ്‌യുവിയില്‍ നല്‍കും.

പുതിയ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര മറാറ്റ്‌സോയുടെ ഹൃദയം. 121 ബിഎച്ച്പി പരമാവധി കരുത്തും 300 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. തല്‍ക്കാലം 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. പെട്രോള്‍ എന്‍ജിന്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേര്‍ഷനുകളുടെ പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മഹീന്ദ്ര. 2020 ഏപ്രില്‍ ഒന്നിന് ഭാരത് സ്റ്റേജ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ വരുന്നതോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto