ആകര്‍ഷണീയമായ പ്ലാനുമായി ഭാരതി എയര്‍ടെല്‍

ആകര്‍ഷണീയമായ പ്ലാനുമായി ഭാരതി എയര്‍ടെല്‍

മുംബൈ: ആകര്‍ഷണീയമായ പ്ലാനുമായി ഭാരതി എയര്‍ടെല്‍ രംഗത്ത്. 105 ജിബി ഡേറ്റ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്ലാനാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്. 419 രൂപയുടെ റീച്ചാര്‍ജ് പ്ലാനിന് 75 ദിവസത്തെ കാലാവധിയുണ്ട്. എയര്‍ടെലിന്റെ നിലവിലുളള പ്ലാനുകളായ 399, 448 റീച്ചാര്‍ജ് ഓഫറുകള്‍ക്ക് സമാനമായ പരിധിയില്ലാതെ വോയ്‌സ് കോളുകളും, പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെയും പ്രത്യേകതയാണ്.

പ്രതിദിനം 1.4 ജിബി ഡേറ്റ ലഭിക്കുന്നതാണ് 419 രൂപയുടെ പ്ലാന്‍. മത്സരത്തിന് തയ്യാറാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ 399,448 പ്ലാനുകള്‍ക്ക് പുറമേ കുറഞ്ഞ നിരക്കിലുളള 199, 219 ഓഫറുകളും കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. മുകളിലുളള സേവനങ്ങള്‍ക്ക് പുറമേ 90 ദിവസം വരെ കാലാവധിയുളള 509 രൂപയുടെ പ്ലാനും എയര്‍ടെലിനായി ഉണ്ട്.

Comments

comments

Categories: Tech
Tags: Airtel