‘സീ കേരള’വുമായി സാന്നിധ്യമാകാന്‍ സീല്‍ ലിമിറ്റഡ്

‘സീ കേരള’വുമായി സാന്നിധ്യമാകാന്‍ സീല്‍ ലിമിറ്റഡ്

കൊച്ചി: ദക്ഷിണേന്ത്യയിലെ തങ്ങളുടെ അഞ്ചാമത്തെ ചാനല്‍ സീ കേരളം അവതരിപ്പിച്ചുകൊണ്ട് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (സീല്‍) കേരളത്തിലേക്കെത്തുന്നു. സീല്‍ സിഇഒ പുനിത് മിശ്ര, ദക്ഷിണ മേഖല മേധാവി സിജു പ്രഭാകരന്‍, സീ കേരളം കൊച്ചി ബിസിനസ് മേധാവി ദീപ്തി ശിവന്‍ പിള്ള തുടങ്ങിയ സീല്‍ നേതൃനിരയാണ് ചാനല്‍ അവതരിപ്പിച്ചത്. ഒപ്പം സീ കേരളം കുടുംബത്തില്‍ നിന്നുള്ള കലാകാരന്‍മാരും പങ്കെടുത്തു. 38 ആഭ്യന്തര ചാനലുകളും 39 രാജ്യാന്തര ചാനലുകളുമുള്ള സീ, സീ കേരളത്തിന്റെ അവതരണത്തോടെ ദക്ഷിണേന്ത്യന്‍ വിപണിയില്‍ അഞ്ചു ചാനലുകളുമായി സ്ഥാനം ശക്തമാക്കുകയാണ്.

”നെയ്‌തെടുക്കാം ജീവിത വിസ്മയങ്ങള്‍” എന്നതാണ് ബ്രാന്‍ഡിന്റെ വാഗ്ദാനം. അസാധാരണ വിധി കുറിക്കുന്ന സാധാരണ ജനങ്ങളെ കുറിച്ചുള്ള കഥകളിലൂടെ തലമുറകളെ ഒന്നിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ക്കൊപ്പമായിരിക്കും ചാനലെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സീ, ദക്ഷിണ മേഖലയില്‍ വലിയ തോതിലുള്ള വളര്‍ച്ച നേടുകയായിരുന്നുവെന്നും സീ കേരളത്തിന്റെ അവതരണത്തോടെ മേഖലയില്‍ കൂടുതല്‍ കരുത്താര്‍ജിക്കാനാവുമെന്ന് ഉറപ്പുണ്ടെന്നും ദക്ഷിണ മേഖല മേധാവി സിജു പ്രഭാകരന്‍ പറഞ്ഞു. 2005ല്‍ സീ തെലുങ്കുവിലൂടെയാണ്, സീ ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചത്. തുടര്‍ന്ന് 2006ല്‍ സീ കന്നടയും 2008ല്‍ സീ തമിഴും 2016ല്‍ സീ സിനിമാലുവും ആരംഭിച്ചു.

Comments

comments

Categories: FK News

Related Articles