യു ട്യൂബ് സേവനം തടസപ്പെട്ടു, മണിക്കൂറുകള്‍ക്കു ശേഷം പുനസ്ഥാപിച്ചു

യു ട്യൂബ് സേവനം തടസപ്പെട്ടു, മണിക്കൂറുകള്‍ക്കു ശേഷം പുനസ്ഥാപിച്ചു

കാലിഫോര്‍ണിയ: ഗൂഗിളിന്റെ വീഡിയോ സ്ട്രീമിംഗ് സേവനമായ യു ട്യൂബ് ബുധനാഴ്ച ആഗോളതലത്തില്‍ രണ്ട് മണിക്കൂറുകളോളം തടസപ്പെട്ടു. യു ട്യൂബ്, യു ട്യൂബ് ടിവി, യു ട്യൂബ് മ്യൂസിക് എന്നിവയും തടസപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഉപയോക്താക്കള്‍ യു ട്യൂബ് ഹോം പേജ് ആക്‌സസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ‘ക്ഷമിക്കണം, എന്തോ കുഴപ്പം സംഭവിച്ചു’ എന്ന് എഴുതിക്കാണിച്ചു. സേവനം തടസപ്പെടാനുണ്ടായ കാരണത്തെ കുറിച്ച് പരിശോധിക്കുകയാണെന്നു യു ട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചു. സര്‍വീസ് തടസപ്പെട്ടത് യുഎസ്, ബ്രസീല്‍, ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണ-കിഴക്കന്‍ ഏഷ്യ, വെസ്റ്റേണ്‍ യൂറോപ്പ് എന്നിവിടങ്ങളിലെ യൂസര്‍മാരെയാണ് ഏറ്റവുമധികം ബാധിച്ചത്.
പാകിസ്ഥാന്‍ ടെലികോം യുട്യൂബിന്റെ ഐപി (ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍) ഹൈജാക്ക് ചെയ്തതിനെ തുടര്‍ന്നു സേവനം തടസപ്പെട്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യു ട്യൂബിന്റെ സേവനം തടസപ്പെടുന്നത് ഇത് ആദ്യമല്ല. ഈ വര്‍ഷം ഫുട്‌ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരം നടന്നപ്പോള്‍ യു ട്യുബ് ടിവിയില്‍ പെയ്ഡ് ലൈവ് സ്ട്രീമിംഗ് തടസപ്പെട്ടിരുന്നു. 2008- ഫെബ്രുവരി 23 ന് പാകിസ്ഥാന്‍ യുട്യൂബ് സേവനത്തിനു നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അത് തുര്‍ക്കി, പശ്ചിമേഷ്യയിലെ ചില ഭാഗങ്ങള്‍, തായ്‌ലാന്‍ഡ്, തുടങ്ങിയ രാജ്യങ്ങളിലെ സേവനത്തെയും ബാധിക്കുകയുണ്ടായി. ഇസ്ലാമിക വിരുദ്ധ ചിത്രത്തിന്റെ ട്രെയ്‌ലര്‍ സെന്‍സര്‍ ചെയ്യുന്നതിനു വേണ്ടിയായിരുന്നു പാകിസ്ഥാന്‍ 2008-ല്‍ യുട്യൂബ് നിരോധിച്ചത്.

Comments

comments

Categories: Tech
Tags: YouTube