വട ചെന്നൈ(തമിഴ്)

വട ചെന്നൈ(തമിഴ്)

സംവിധാനം: വെട്രിമാരന്‍
അഭിനേതാക്കള്‍: ധനുഷ്, സാമന്ത, അമല പോള്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 46 മിനിറ്റ്

ഒരു കൊലപാതകത്തോടെയാണു ചിത്രം ആരംഭിക്കുന്നത്. പക്ഷേ, കൊലപാതകമോ, കൊല്ലപ്പെട്ടത് ആരെന്നോ പ്രേക്ഷകന്‍ കാണുന്നില്ല.
പകരം രക്തക്കറ പുരണ്ട വാളും, ഘാതകര്‍ തമ്മിലുള്ള സംഭാഷണങ്ങളുമാണ് പ്രേക്ഷന്‍ കാണുന്നതും കേള്‍ക്കുന്നതും. ഗുണ (സമുദ്രക്കനി), സെന്തില്‍ (കിഷോര്‍), വേലു (പവന്‍), പഴനി (ദീന) എന്നിവരാണ് അവര്‍. അധികാരവും ശക്തിയുമുള്ള ബിഗ് ഷോട്ട് ഗ്യാംഗ്‌സറ്ററിനെയാണ് ഇവര്‍ കൊലപ്പെടുത്തിയിരിക്കുന്നത്. കൃത്യം നിര്‍വഹിച്ചതിനു ശേഷം ഘാതകര്‍ ചര്‍ച്ച ചെയ്യുന്നതു കൊല്ലപ്പെട്ട ഗ്യാംഗ്‌സറ്ററിന്റെ സ്ഥാനം എങ്ങനെ കൈവശപ്പെടുത്താമെന്നാണ്. ഇത് 1987 വര്‍ഷം.
ഒരു വര്‍ഷത്തിനു ശേഷം, നാല് പേരും എതിരാളികളാവുന്നു. ഗുണയും വേലുവും ഒരുവശത്ത്. സെന്തിലും പഴനിയും മറുവശത്തും.
കഥ 2000-ത്തിലേക്ക് ഷിഫ്റ്റ് ചെയ്യുകയാണ്. അന്‍പിനെ (ധനുഷ്) പരിചയപ്പെടുത്തുന്നു. ഗുണയുടെ വലംകൈയ്യായ ശിവയുമായുണ്ടായ (പവേല്‍ നവഗീതന്‍) അടിപിടിയുടെ പേരില്‍ അന്‍പിനെ റിമാന്‍ഡ് ചെയ്യുന്നു. ജയിലില്‍ ഗുണയുടെ ഗ്യാംഗ് ഉണ്ട്. അവരില്‍നിന്നും രക്ഷപ്പെടാനായി അന്‍പ് സെന്തിലിന്റെ ഗ്യാംഗുമായി അടുക്കുന്നു. താമസിയാതെ അന്‍പ് സെന്തിലിന്റെ വിശ്വസ്തനായി അന്‍പ് മാറുന്നു.
ആഖ്യാനത്തിന്റെ വിസ്തൃതമായ സ്വഭാവവും, നിരവധി കഥാപാത്രങ്ങളുടെ ജീവിതങ്ങളെ സ്വാധീനിക്കുന്ന സംഭവങ്ങളും വട ചെന്നൈ എന്ന ചിത്രത്തെ തികച്ചും മനോഹരമാക്കുന്നുണ്ട്. ജയിലിനോ അതിനു പുറത്തോ ആകട്ടെ, കഥ വിശദമായി പറയാനുള്ള സംവിധായകന്‍ വെട്രിമാരന്റെ ഉജ്ജ്വലമായ കഴിവ് ഈ സിനിമയിലും കാണുവാന്‍ സാധിക്കും.

Comments

comments

Categories: Movies
Tags: Vada chennai