ദുബായില്‍ ആസ്തിയുള്ള 7500 ഇന്ത്യക്കാരെ നിരിക്ഷിച്ച് ആദായനികുതി വകുപ്പ്

ദുബായില്‍ ആസ്തിയുള്ള 7500 ഇന്ത്യക്കാരെ നിരിക്ഷിച്ച് ആദായനികുതി വകുപ്പ്

ന്യൂഡല്‍ഹി: ദുബായില്‍ ആസ്തിയുളള 7500 ഇന്ത്യാക്കാരെ നിരീക്ഷിച്ച് ആദായാനികുതി വകുപ്പ്. അന്വേഷണത്തിന്റെ ഭാഗമായി ദുബായില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയ ആളുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിച്ചു.

നികുതി ഏജന്‍സികളോടെ നിക്ഷേപമോ, ആസ്തിയോ സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ടോയെന്ന കാര്യവും ആദായ നികുതി വകുപ്പ് പരിശോധിച്ച് വരികയാണ്.

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലത്ത് 1387 ഇന്ത്യാക്കാര്‍ 6000 കോടി രൂപയോളം ദുബായില്‍ വിവിധ റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളിലായി നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. 1550 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

ദുബൈയില്‍ വസ്തുക്കളുടെ ഉടമസ്ഥാവകാശം നേടുന്നത് ഇന്ത്യന്‍ നിയമപ്രകാരം അനുവദനീയമാണ്. ഒരു വര്‍ഷം ഒരു ഇന്ത്യക്കാരന് 2.50 ലക്ഷം ഡോളര്‍ വരെ വിദേശത്ത് നിക്ഷേപം നടത്താം. എന്നാല്‍ 2015 ലെ കളളപ്പണ നിരോധന നിയമപ്രകാരം വിദേശത്തെ സ്വത്തുക്കള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ പിഴയും ശിക്ഷയും ലഭിക്കും.

Comments

comments

Categories: Current Affairs
Tags: income tax