പുതിയ കളര്‍ ഓപ്ഷനുകളില്‍ യുഎം മോട്ടോര്‍സൈക്കിള്‍സ്

പുതിയ കളര്‍ ഓപ്ഷനുകളില്‍ യുഎം മോട്ടോര്‍സൈക്കിള്‍സ്

റെനഗേഡ് സ്‌പോര്‍ട്‌സ് എസ് ഗ്ലോസി ബ്ലാക്ക് നിറത്തില്‍ ലഭിക്കും. മാറ്റ് ബ്ലാക്കാണ് റെനഗേഡ് കമാന്‍ഡോയുടെ പുതിയ കളര്‍ ഓപ്ഷന്‍

ന്യൂഡെല്‍ഹി : റെനഗേഡ് സ്‌പോര്‍ട്‌സ് എസ്, റെനഗേഡ് കമാന്‍ഡോ മോഡലുകള്‍ക്ക് യുഎം മോട്ടോര്‍സൈക്കിള്‍സ് പുതിയ കളര്‍ ഓപ്ഷനുകള്‍ പ്രഖ്യാപിച്ചു. ഗ്ലോസി ബ്ലാക്ക് നിറത്തിലും ഇനി സ്‌പോര്‍ട്‌സ് എസ് ലഭിക്കും. മാറ്റ് ബ്ലാക്കാണ് കമാന്‍ഡോയുടെ പുതിയ കളര്‍ ഓപ്ഷന്‍. അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളുടെ ബെസ്റ്റ് സെല്ലിംഗ് മോട്ടോര്‍സൈക്കിളുകളാണ് ഇവ രണ്ടും. ബ്ലാക്ക് ഷൈന്‍, ബര്‍ഗണ്ടി ഷൈന്‍, മാറ്റ് മോസ് ഗ്രീന്‍ (ഫഌഗ്ഷിപ്പ് കളര്‍) എന്നിവയാണ് റെനഗേഡ് കമാന്‍ഡോയുടെ നിലവിലെ കളര്‍ ഓപ്ഷനുകള്‍. ബ്ലാക്ക് സില്‍വര്‍, യങ് ഓറഞ്ച്, യങ് റെഡ് എന്നീ നിറങ്ങളില്‍ ഇപ്പോള്‍ റെനഗേഡ് സ്‌പോര്‍ട്‌സ് എസ് ലഭിക്കുന്നു.

280 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകളിലും നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 23.46 ബിഎച്ച്പി കരുത്തും 23 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. 1.83 ലക്ഷം രൂപയിലാണ് യുഎം റെനഗേഡ് കമാന്‍ഡോയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. റെനഗേഡ് സ്‌പോര്‍ട്‌സ് എസ്സിന്റേത് 1.66 ലക്ഷം രൂപയിലും. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യോടാണ് പ്രധാനമായും കൊമ്പുകോര്‍ക്കുന്നത്.

റെനഗേഡ് ഡ്യൂട്ടി എസ്, ഡ്യൂട്ടി ഏയ്‌സ് ക്രൂസര്‍ മോഡലുകള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ യുഎം മോട്ടോര്‍സൈക്കിള്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു. 2019 ഫെബ്രുവരിയില്‍ ഈ ബൈക്കുകള്‍ പുറത്തിറക്കും. ഇരു ബൈക്കുകളിലും 223 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനുമായി 5 സ്പീഡ് ട്രാന്‍സ്മിഷന്‍ ചേര്‍ത്തിരിക്കുന്നു. 16 എച്ച്പി കരുത്തും 17 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Comments

comments

Categories: Auto