അംബാനി സഹോദരങ്ങളുടെ ആസ്തികള്‍ തമ്മില്‍ വലിയ അന്തരം

അംബാനി സഹോദരങ്ങളുടെ ആസ്തികള്‍ തമ്മില്‍ വലിയ അന്തരം

മുംബൈ : മുകേഷ് അംബാനിയുടെയും അനില്‍ അംബാനിയുടെയും ആസ്തികള്‍ തമ്മില്‍ ഉള്ളത് വലിയ അന്തരമെന്ന് റിപ്പോര്‍ട്ട്. അംബാനി സഹോദരങ്ങളുടെ സ്വത്തിലെ അന്തരം ‘ബ്ലുംബര്‍ഗ്’ ആണു കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ചത്.

100 ബില്യന്‍ ഡോളറാണു മുകേഷ് അംബാനിയുടെ (61) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ സ്വത്ത്.മുകേഷിന്റെ വ്യക്തിഗത സമ്പാദ്യം 43.1 ബില്യന്‍ ഡോളറാണ്. മുകേഷിന്റെ ഇളയ സഹോദരനായ അനില്‍ അംബാനിക്ക് (59) കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസമാണു നേരിട്ടത്.വ്യക്തിഗത സമ്പാദ്യത്തില്‍ പകുതിയോളം നഷ്ടപ്പെട്ടപ്പോള്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം ഏകദേശം 41 ബില്യന്‍ ഡോളര്‍.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം ചൈനക്കാരനായ ജാക് മായില്‍ നിന്ന് മുകേഷ് സ്വന്തമാക്കിയിരുന്നു. ജാക് മായേക്കാള്‍ 5.2 ബില്യന്‍ ഡോളര്‍ അധികസമ്പാദ്യം മുകേഷിനുണ്ട്.

അംബാനി കുടുംബത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് 2005 ലാണ് സഹോദരന്മാര്‍ വേര്‍പിരിഞ്ഞതും കമ്പനി വിഭജിക്കപ്പെട്ടത്. എണ്ണ, പ്രകൃതിവാതക ബിസിനസ് മുകേഷ് ഏറ്റെടുത്തു. ടെലികോം, ഊര്‍ജ മേഖലയിലുള്ള കുടുംബസ്വത്താണ് അനിലിനു ലഭിച്ചത്.

Comments

comments

Categories: Business & Economy