അതിര്‍ത്തി സംരക്ഷണത്തിന് നൂതന സാങ്കേതികവിദ്യയുമായി കേന്ദ്രം

അതിര്‍ത്തി സംരക്ഷണത്തിന് നൂതന സാങ്കേതികവിദ്യയുമായി കേന്ദ്രം

ജമ്മു: അതിര്‍ത്തിയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നൂതന സാങ്കേതികവിദ്യകള്‍ വിന്യാസിക്കാന്‍ കേന്ദ്രം തയാറെടുക്കുന്നു. അതിര്‍ത്തി സുരക്ഷയില്‍ പുതുവഴിത്തിരിവാകുന്ന ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ഇത്തരം സാങ്കേതികവിദ്യകള്‍ വിന്യാസിക്കുക വഴി ദിവസം മുഴുവന്‍ സൈനികര്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കും. ആദ്യഘട്ടമായി പദ്ധതി ജമ്മുവില്‍ പരീക്ഷിച്ചതായും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

പൂര്‍ണമായും അതിര്‍ത്തി സുരക്ഷ നല്‍കുന്നതാണ് പുതിയ സംവിധാനം. അതിര്‍ത്തിയിലുള്ള കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമിലിരുന്ന് കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Comments

comments

Categories: Current Affairs

Related Articles