ജെറ്റ് എയര്‍വെയ്‌സിന്റെ 26% ഓഹരികള്‍ വാങ്ങാന്‍ ടാറ്റയുടെ നീക്കം

ജെറ്റ് എയര്‍വെയ്‌സിന്റെ 26% ഓഹരികള്‍ വാങ്ങാന്‍ ടാറ്റയുടെ നീക്കം

ന്യൂഡല്‍ഹി: വന്‍ കടബാധ്യതയാല്‍ വലയുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരികള്‍ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന.

ജെറ്റ് എയര്‍വെയ്‌സിന്റെ 26 ശതമാനം ഓഹരികള്‍ വാങ്ങാമെന്നും കമ്പനിയുടെ മാനേജ്‌മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ് ടാറ്റയുടെ ആവശ്യം. കൂടാതെ ഓപ്പണ്‍ ഓഫര്‍ ലെറ്റര്‍ ഉപയോഗിച്ച് മറ്റൊരു 26% ഓഹരികള്‍ കൂടി വാങ്ങാനും ടാറ്റാ ഗ്രൂപ്പ് താല്‍പര്യപ്പെടുന്നുണ്ട്.

ഇന്ധനവില വര്‍ധന, രൂപയുടെ മൂല്യശോഷണം എന്നിവ മൂലം വന്‍പ്രതിസന്ധിയാണ് ജെറ്റ് എയര്‍വേയ്‌സ് നേരിടുന്നത്. നിലവില്‍ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് കമ്പനിയുടെ 51 ശതമാനം ഓഹരിയുള്ളത്. എത്തിഹാദ് എയര്‍വേയ്‌സിന്റെയും മറ്റുള്ളവരുടെയും കൈവശമാണ് ബാക്കി ഓഹരി.

Comments

comments

Categories: Business & Economy
Tags: Jet Airways