ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ സ്വന്തമാക്കി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് 373 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം. വിജയത്തോടെ ടെസ്റ്റ് പരമ്പര 10 പാകിസ്ഥാന്‍ സ്വന്തമാക്കി.

മൊഹമ്മദ് അബ്ബാസിന്റെ തകര്‍പ്പന്‍ ബൗളിംഗാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്. രണ്ടാമിന്നിങ്‌സില്‍ 538 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്‌ട്രേലിയ 164 റണ്‍സിന് ഓള്‍ഔട്ടായി.

43 റണ്‍സ് നേടിയ ലബുഷാനെ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക് 28 ഉം ട്രാവിസ് ഹെഡ് 36 ഉം ആരോണ്‍ ഫിഞ്ച് 31 ഉം റണ്‍സ് നേടി. ക്യാപ്റ്റന്‍ ടിം പെയ്ന്‍ റണ്ണൊന്നും നേടാതെ പുറത്തായി .

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ അബ്ബാസ് രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് വീഴ്ത്തി . യാസിര്‍ ഷാ മൂന്നും മിര്‍ ഹംസ ഒരു വിക്കറ്റും വീഴ്ത്തി.

സ്‌കോര്‍ 71 ല്‍ നില്‍ക്കെ ട്രാവിസ് ഹെഡ്, 77 ല്‍ നില്‍ക്കെ മിച്ചല്‍ മാര്‍ഷ്, 78 നില്‍ക്കെ ആരോണ്‍ ഫിഞ്ച് ടിം പെയ്ന്‍ എന്നിവരെ മൊഹമ്മദ് അബ്ബാസ് മടക്കി . പരിക്ക് മൂലം ഉസ്മാന്‍ ക്വാജയ്ക്ക് രണ്ടാം ഇന്നിങ്‌സ് നഷ്ട്ടമായതും ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി .

Comments

comments

Categories: Sports
Tags: cricket