മഹീന്ദ്ര ഫോഡിന് ബിഎസ്-6 എന്‍ജിനുകള്‍ നല്‍കും

മഹീന്ദ്ര ഫോഡിന് ബിഎസ്-6 എന്‍ജിനുകള്‍ നല്‍കും

രണ്ട് നിര്‍ണ്ണായക കരാറുകളില്‍ ഒപ്പുവെച്ചു

മുംബൈ : മഹീന്ദ്ര ഗ്രൂപ്പും ഫോഡും രണ്ട് നിര്‍ണ്ണായക കരാറുകളില്‍ ഒപ്പുവെച്ചു. പവര്‍ട്രെയ്ന്‍ പങ്കുവെയ്ക്കല്‍, കണക്റ്റഡ് കാര്‍ സൊലൂഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു കമ്പനികളും ഏര്‍പ്പെട്ടത്. തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിക്കുന്നതായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇരു കമ്പനികളും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവെയ്ക്കുകയുണ്ടായി.

പവര്‍ട്രെയ്ന്‍ പങ്കുവെയ്ക്കല്‍ കരാര്‍ അനുസരിച്ച്, മഹീന്ദ്ര ഗ്രൂപ്പ് ചെറിയ ഡിസ്‌പ്ലേസ്‌മെന്റ് പെട്രോള്‍ എന്‍ജിന്‍ വികസിപ്പിച്ച് ഫോഡിന് കൈമാറും. 2020 മുതല്‍ നിലവിലെയും ഭാവിയിലെയും വാഹനങ്ങളില്‍ ഫോഡ് ഇന്ത്യ ഈ ബിഎസ് 6 എന്‍ജിന്‍ ഉപയോഗിക്കും.

ഒരുമിച്ചുചേര്‍ന്ന് ടെലിമാറ്റിക്‌സ് കണ്‍ട്രോള്‍ യൂണിറ്റ് വികസിപ്പിക്കുമെന്നും ഇരു കമ്പനികളും പ്രഖ്യാപിച്ചു. ഭാവിയില്‍ മഹീന്ദ്രയുടെയും ഫോഡിന്റെയും എല്ലാ വാഹനങ്ങളിലും കണക്റ്റഡ് വെഹിക്കിള്‍ സൊലൂഷന്‍ നല്‍കും. ഈ വര്‍ഷം ഒപ്പുവെച്ച മറ്റ് ധാരണാപത്രങ്ങളുടെ പുരോഗതി രണ്ട് കമ്പനികളും ഉറപ്പാക്കും. ഇന്ത്യയ്ക്കും വളര്‍ന്നുവരുന്ന വിപണികളിലേക്കുമായി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതും ഇതിലുള്‍പ്പെടും. കോംപാക്റ്റ് എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും സംയുക്തമായി വികസിപ്പിക്കും.

Comments

comments

Categories: Auto