ഹീറോയുടെ ഡെസ്റ്റിനി 125 ഒക്‌റ്റോബര്‍ 22ന് എത്തും

ഹീറോയുടെ ഡെസ്റ്റിനി 125 ഒക്‌റ്റോബര്‍ 22ന് എത്തും

രാജ്യത്തെ മുന്‍നിര ആഭ്യന്തര ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് അവതരിപ്പിക്കുന്ന പുത്തന്‍ സ്‌കൂട്ടറായ ഡെസ്റ്റിനി 125 ഒക്ടോബര്‍ 22ന് നിരത്തുകളിലെത്തും.

ജയ്പൂരിലെ ഹീറോയുടെ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളിജി സെന്ററില്‍ ഡിസൈനും നിര്‍മാണവും പൂര്‍ത്തിയാക്കിയ ഡെസ്റ്റിനി ഹീറോയുടെ പ്രീമിയം ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തിലായിരിക്കും അവതരിപ്പിക്കുന്നത്.

1830 എംഎം നീളവും 726 എംഎം വീതിയും 1155 എംഎം ഉയരവും 1245 എംഎം വീല്‍ബേസുമാണ് ഡെസ്റ്റിനിക്കുള്ളത്. 155 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

ഡിജിറ്റല്‍ ഡിസ്‌പ്ലേ, ട്യൂബ് ലെസ് ടയര്‍, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്, സര്‍വ്വീസ് റിമൈന്‍ഡര്‍, സൈഡ് സ്റ്റാന്റ് ഇന്‍ഡികേറ്റര്‍, ബൂട്ട് ലൈറ്റ് തുടങ്ങിയവയാണ് സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍. സീറ്റ് തുറക്കാതെ തന്നെ ഡെസ്റ്റിനി മോഡലില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയും. ബൂട്ട് ലൈറ്റും മോഡലിന്റെ സവിശേഷതയാണ്. ഏകദേശം 62,000 രൂപയായിരിക്കും സ്‌കൂട്ടറിന്റെ വിപണി വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto