അര്‍വിന്ദ് സുബ്രഹ്മണ്യന് പകരം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഉടനെത്തും

അര്‍വിന്ദ് സുബ്രഹ്മണ്യന് പകരം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഉടനെത്തും

ന്യൂഡെല്‍ഹി: അടുത്ത ഒന്ന്,രണ്ട് മാസത്തിനുള്ളില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ സര്‍ക്കാര്‍ നിയമിക്കും. അനുയോജ്യരായ ആളുകളുടെ പട്ടിക അന്തിമമായി നിര്‍ണയിക്കേണ്ടതിന് ഒരു സെര്‍ച്ച് കമ്മിറ്റിയെ ധനകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അര്‍വിന്ദ് സുബ്രഹ്മണ്യന്‍ ഈ വര്‍ഷം ജൂണിലാണ് പദവി രാജി വെച്ചത്. ഇതേതുടര്‍ന്ന് ജൂണ്‍ 30ന് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനായുള്ള അപേക്ഷ സര്‍ക്കാര്‍ ക്ഷണിച്ചത്.

2014 ഒക്‌റ്റോബര്‍ 16നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സുബ്രഹ്മണ്യന്‍ നിയമിതനായത്. മൂന്ന് വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ പദവി കാലാവധിയെങ്കിലും ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ നീട്ടി നല്‍കുകയായിരുന്നു. 2019 മേയ് വരെയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക കരാര്‍.

Comments

comments

Categories: Current Affairs