എന്‍ഡിടിവിക്കെതിരെ റിലയന്‍സിന്റെ മാനനഷ്ടക്കേസ്

എന്‍ഡിടിവിക്കെതിരെ റിലയന്‍സിന്റെ മാനനഷ്ടക്കേസ്

മുംബൈ: ദേശീയ മാധ്യമമായ എന്‍ഡിടിവിക്കെതിരെ പരാതിയുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റഫാല്‍ വാര്‍ത്തകളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച്  10,000 കോടി രൂപയുടെ മാനനഷ്ടക്കേസാണ് എന്‍ഡിടിവിക്കെതിരെ കമ്പനി നല്‍കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 29ന് റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ചാനല്‍ പുറത്തുവിട്ട വാരാന്ത്യ പരിപാടിയായ ട്രൂത്ത്  vs  ഹൈപ്പ് എന്ന പരിപാടിയാണ് കേസിനാധാരം. ഒക്‌ടോബര്‍ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും.

അതേസമയം കേസിലെ ആരോപണങ്ങള്‍ ചാനല്‍ നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ പോരാടുമെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് അംബാനി ഗ്രൂപ്പിന്റേതെന്നും ചാനല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Comments

comments

Categories: Current Affairs
Tags: Anil Ambani, NDTV