എയര്‍ ഇന്ത്യ എക്‌സ്പ്രസും സാറ്റ്‌സും ആദ്യം വില്‍ക്കാന്‍ ശുപാര്‍ശ

എയര്‍ ഇന്ത്യ എക്‌സ്പ്രസും സാറ്റ്‌സും ആദ്യം വില്‍ക്കാന്‍ ശുപാര്‍ശ

ന്യൂഡെല്‍ഹി:തങ്ങളുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് യൂണിറ്റായ സാറ്റ്‌സും ആദ്യം വില്‍ക്കണമെന്ന് സര്‍ക്കാരിനോട് എയര്‍ ഇന്ത്യയുടെ ശുപാര്‍ശ. കടബാധ്യതയിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ശുപാര്‍ശകള്‍ പരിഗണിക്കുന്നത്.

എയര്‍ ഇന്ത്യയ്‌ക്കൊപ്പം തന്നെ ഈ രണ്ട് ഉപകമ്പനികളെയും വിറ്റഴിക്കാനായിരുന്നു നേരത്തെ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഈ നീക്കങ്ങളെല്ലാം ലക്ഷ്യം കാണാതെ പോവുകയായിരുന്നു.

എയര്‍ ഇന്ത്യയെ മെച്ചപ്പെടുത്തുന്നതിനുള്ള ശുപാര്‍ശകള്‍ വ്യോമയാന മന്ത്രാലയം നിലവില്‍ പരിഗണിച്ച് വരികയാണ്. സാമ്പത്തികമായും പ്രവര്‍ത്തനപരമായും എയര്‍ലൈനെ മെച്ചപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. എയര്‍ ഇന്ത്യ നല്‍കിയ ശുപാര്‍ശയില്‍ വ്യോമയാന മന്ത്രാലയം ചര്‍ച്ച നടത്തിയ ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി ധനകാര്യ മന്ത്രാലയത്തിലേക്ക് അയക്കും. എയര്‍ ഇന്ത്യ ചെയര്‍മാന്‍ പ്രദീപ് സിംഗ് ഖരോളയാണ് കഴിഞ്ഞ ആഴ്ച വ്യോമയാന മന്ത്രാലയത്തിന് ശുപാര്‍ശ സമര്‍പ്പിച്ചത്.

ഈ വര്‍ഷം മെയിലാണ് എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ നീക്കം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. എയര്‍ ഇന്ത്യയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സിംഗപ്പൂര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ സര്‍വീസസിസുമായുള്ള സംയുക്ത സംരംഭമാണ് എഐ സാറ്റ്‌സ്.

Comments

comments

Categories: Current Affairs
Tags: Air India