ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കക്കാരായത് അരലക്ഷത്തിലേറെ പേര്‍

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കക്കാരായത് അരലക്ഷത്തിലേറെ പേര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കക്കാരായത് അരലക്ഷത്തിലേറെ പേര്‍. 2016 ലേതിനേക്കാള്‍ നാലായിരം പേരാണ് അധികമായി 2017ല്‍ പൗരത്വം നേടിയത്.

2017 ല്‍ 50802 പേരാണ് അമേരിക്കന്‍ പൗരത്വം നേടിയത്. ഇന്ത്യക്കാരായ 46188 പേരാണ് 2016 ല്‍ പൗരത്വം ഉപേക്ഷിച്ചത്. 2015 ല്‍ ഇത് 42213 ആയിരുന്നു. ഓരോ വര്‍ഷവും കൂടുതല്‍ പേര്‍ രാജ്യം വിടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം എല്ലാ രാജ്യങ്ങളില്‍ നിന്നുമായി 707,265 പേരാണ് മറ്റ് രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പൗരത്വം നേടിയത്. 2016 ല്‍ 7,53,060 പേരും 2015 ല്‍ 7,30,259 പേരും അമേരിക്കന്‍ പൗരത്വം നേടി. മെക്‌സിക്കോയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. 1,18,559 പേരാണ് മെക്‌സിക്കോ വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയത്. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.

ചൈന (37654) മൂന്നാം സ്ഥാനത്തും, 36828 പേരുമായി ഫിലിപ്പീന്‍സ് നാലാം സ്ഥാനത്തുമാണ്. ഡൊമിനിക്കന്‍ റിപ്പബ്ലിക് (29,734), ക്യൂബ (25,961)യുമാണ് തൊട്ടുപിന്നില്‍.

അമേരിക്കന്‍ പൗരത്വം നേടിയവരില്‍ 396,234 പേര്‍ സ്ത്രീകളാണ്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരില്‍ 12000 പേര്‍ കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്. 5900 പേര്‍ ന്യൂജഴ്‌സിയിലും 3700 പേര്‍ ടെക്‌സസിലുമാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. 7100 ഓളം പേര്‍ ന്യൂയോര്‍ക്കിലും പെന്‍സില്‍വാനിയയിലുമായി താമസമാക്കിയിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider