ലോക വ്യാപകമായി പണിമുടക്കി യൂട്യൂബ്, പിന്നാലെ ക്ഷമാപണം

ലോക വ്യാപകമായി പണിമുടക്കി യൂട്യൂബ്, പിന്നാലെ ക്ഷമാപണം

കാലിഫോര്‍ണിയ:വീഡിയോ സ്ട്രീമിംഗ് സൈറ്റായ യൂട്യൂബ് ലോക വ്യാപകമായി നിശ്ചലമായി. ബുധനാഴ്ച രാവിലെ മുതല്‍ യൂട്യൂബ് ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് ‘500 ഇന്റേണല്‍ സെര്‍വര്‍ എറര്‍’ എന്ന മുന്നറിയിപ്പ് സന്ദേശമാണ് ലഭിച്ചത്.

യൂട്യൂബില്‍ ലോഗിന്‍ ചെയ്യാനും തടസം നേരിട്ടു.തുടര്‍ന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ യൂട്യൂബ് നിശ്ചലമായ വിവരം ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് വിഷം ശ്രദ്ധയില്‍പ്പെട്ട കമ്പനി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണമാരഭിച്ചതായും പ്രശ്‌നം നേരിട്ടതില്‍ ലോകത്തുള്ള എല്ലാ പ്രേക്ഷകരോടും മാപ്പ് പറയുന്നതായും യൂട്യൂബ് പ്രതികരിച്ചു. തങ്ങള്‍ തിരികെ വന്നതായും കാത്തിരുന്നതിന് നന്ദി അറിയിക്കുന്നതായും കമ്പനി ട്വീറ്റ് ചെയ്തു. ഇനിയും ഇത്തരത്തിലുളള ബുദ്ധിമുട്ട് നേരിട്ടാല്‍ അറിയിക്കണമെന്നും യൂട്യൂബ് വ്യക്തമാക്കി.

Comments

comments

Categories: Tech
Tags: YouTube