2020-ല്‍ മത്സരിക്കാന്‍ ട്രംപ് 100 മില്യന്‍ ഡോളര്‍ സമാഹരിച്ചു

2020-ല്‍ മത്സരിക്കാന്‍ ട്രംപ് 100 മില്യന്‍ ഡോളര്‍ സമാഹരിച്ചു

വാഷിംഗ്ടണ്‍: ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2020-ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു വീണ്ടും മത്സരിക്കാന്‍ ട്രംപ് 100 മില്യന്‍ ഡോളര്‍ സമാഹരിച്ചു. ജുലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ ട്രംപ് 18 മില്യന്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ട്രംപിന് ലഭിച്ച ഫണ്ടിന്റെ 98 ശതമാനവും 200 ഡോളറോ അതിനു താഴെയോ ഉള്ള തുക സംഭാവന ചെയ്തവരാണ്. 2017-ല്‍ പ്രസിഡന്റായി അധികാരമേറ്റ അന്നു തന്നെ 2020-ലേക്ക് മത്സരിക്കാനുള്ള റീ ഇലക്ഷന്‍ ക്യാംപെയ്‌ന്റെ ഉദ്ഘാടനം ട്രംപ് നിര്‍വഹിച്ചിരുന്നു. ട്രംപിന്റെ മുന്‍ഗാമിയായിരുന്ന ഒബാമ അദ്ദേഹത്തിന്റെ പ്രസിഡന്‍സി കാലയളവിന്റെ മൂന്നാം വാര്‍ഷികത്തിനു ശേഷമായിരുന്നു രണ്ടാമതും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഫണ്ട് സമാഹരിച്ചു തുടങ്ങിയത്.
അധികാരമേറ്റ് 20 മാസങ്ങള്‍ പിന്നിടുമ്പോള്‍ ട്രംപ് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഭൂരിഭാഗവും നടപ്പിലാക്കിയെന്ന് മുതിര്‍ന്ന ക്യാംപെയ്ന്‍ അഡൈ്വസര്‍ ലാറ ട്രംപ് പുറത്തിറക്കിയ പ്രസ്താവനയില്‍ സൂചിപ്പിച്ചു. സമാനതകളില്ലാത്ത വിധമാണ് അമേരിക്കയില്‍ ശാന്തിയും സമാധാനവും പുലരുന്നതെന്നും അവര്‍ സൂചിപ്പിച്ചു. ഈ നേട്ടങ്ങള്‍ മനസിലാക്കിയവര്‍ ഞങ്ങളുടെ ക്യാംപെയ്‌നിന് ഉദാരമായ പിന്തുണയാണു വാഗ്ദാനം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

Comments

comments

Categories: FK News
Tags: Trump

Related Articles