സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ അവതരിപ്പിച്ചു

സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 28.99 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.8 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ വേരിയന്റിന് 28.99 ലക്ഷം രൂപയും 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ വേരിയന്റിന് 31.49 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഫോക്‌സ്‌വാഗണ്‍ പസാറ്റ്, ഹോണ്ട അക്കോര്‍ഡ് എന്നിവയാണ് എതിരാളികള്‍.

കാഴ്ച്ചയില്‍ ഒക്ടാവിയ വിആര്‍എസ്സിന് സമാനമായ ആവിഷ്‌കാരശൈലിയാണ് പുതിയ സ്‌പോര്‍ട്‌ലൈനിന് ലഭിച്ചിരിക്കുന്നത്. സ്‌കോഡ സൂപ്പര്‍ബിന്റെ മിഡ്-സ്‌പെക് വേരിയന്റാണ് പുതിയ സ്‌പോര്‍ട്‌ലൈന്‍. സ്‌റ്റൈല്‍, ടോപ്-സ്‌പെക് എല്‍&കെ എന്നീ വേരിയന്റുകള്‍ക്കിടയില്‍ സ്‌പോര്‍ട്‌ലൈന്‍ നിലയുറപ്പിക്കും.

പുറമേ നിരവധി സൗന്ദര്യവര്‍ധക മാറ്റങ്ങളുമായാണ് സ്‌കോഡ സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വരുന്നത്. ഗ്ലോസി ബ്ലാക്ക് ഗ്രില്‍, റിയര്‍ ലിപ് സ്‌പോയ്‌ലര്‍, മുന്നിലും വശങ്ങളിലും ഗ്ലോസ് ബ്ലാക്ക് ട്രീറ്റ്‌മെന്റ്, മാറ്റ് ബ്ലാക്ക് റിയര്‍ ഡിഫ്യൂസര്‍, ക്രോം എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍, 17 ഇഞ്ച് ഡുവല്‍ ടോണ്‍ ഡ്രാകണ്‍ അലോയ് വീലുകള്‍, സ്‌പോര്‍ട്‌ലൈന്‍ ബാഡ്ജ് എന്നിവയാണ് സവിശേഷതകള്‍.

ഓള്‍ ബ്ലാക്ക് തീമിലാണ് സൂപ്പര്‍ബ് സ്‌പോര്‍ട്‌ലൈനിന്റെ കാബിന്‍ ഒരുക്കിയിട്ടുള്ളത്. സ്‌റ്റൈല്‍ എന്ന ബേസ് വേരിയന്റില്‍ കാണുന്ന എല്ലാ കംഫര്‍ട്ട് ഫീച്ചറുകളും ഇന്റീരിയറില്‍ കാണാം. കാര്‍ബണ്‍ ഫൈബര്‍ സാന്നിധ്യം, പാഡില്‍ ഷിഫ്റ്ററുകള്‍ സഹിതം ഫഌറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, അല്‍കാന്ററ തുകല്‍ പൊതിഞ്ഞ സ്‌പോര്‍ട് സീറ്റുകള്‍, ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകള്‍ എന്നിവ ലഭിച്ചിരിക്കുന്നു.

അതേ 1.8 ലിറ്റര്‍, ടിഎസ്‌ഐ, 4 സിലിണ്ടര്‍, പെട്രോള്‍ എന്‍ജിന്‍ 180 ബിഎച്ച്പി കരുത്തും 300 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 14.81 കിലോമീറ്ററാണ് ഇന്ധനക്ഷമത. 2.0 ലിറ്റര്‍, ടിഡിഐ, 4 സിലിണ്ടര്‍, ഡീസല്‍ എന്‍ജിന്‍ 177 ബിഎച്ച്പി കരുത്തും 350 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. 18.66 കിലോമീറ്ററാണ് ഇന്ധനക്ഷമത.

Comments

comments

Categories: Auto