ചൈനയ്ക്ക് മാത്രമായി സെര്‍ച്ച് എന്‍ജിന്‍ എന്ന സ്വപ്‌നം ഗൂഗിളിനുണ്ട്: സുന്ദര്‍ പിച്ചൈ

ചൈനയ്ക്ക് മാത്രമായി സെര്‍ച്ച് എന്‍ജിന്‍ എന്ന സ്വപ്‌നം ഗൂഗിളിനുണ്ട്: സുന്ദര്‍ പിച്ചൈ

ബീജിംഗ്:ചൈനക്ക് മാത്രമായി സെന്‍സേഡ് സേര്‍ച്ച് എന്‍ജിന്‍ എന്ന സ്വപ്നം ഗൂഗിളിനുണ്ടെന്ന് സമ്മതിച്ച് കമ്പനി സിഇഒ സുന്ദര്‍ പിച്ചൈ.

പ്രൊജക്റ്റ് അതിന്റെ ഏറ്റവും പ്രാഥമിക ഘട്ടത്തിലാണ്. എന്നാല്‍ മുന്നോട്ട് പോകുമോയെന്ന് തോന്നുന്നില്ല. ഇത് ചൈനയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമോ എന്നുമറിയില്ല. പക്ഷെ സെന്‍സര്‍ഷിപ് അനുഭവിക്കുന്ന ചൈനയെ കൂടുതല്‍ പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വയേര്‍ഡ് 25 കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പിച്ചൈ.

ചൈനീസ് മാര്‍ക്കറ്റ്  പ്രാധാന്യത്തോടെ മനസ്സിലാക്കണമെന്നും, അവിടുത്തെ ഉപഭോക്താക്കളുടെ എണ്ണം മനസ്സിലാക്കണമെന്നും പിച്ചൈ പറഞ്ഞു. ഗൂഗിളിന്റെ ആഭ്യന്തര പരീക്ഷണമനുസരിച്ച് ചൈനയുടെ 99 ശതമാനം ആവശ്യങ്ങളും പൂര്‍ത്തീകരിക്കുന്നതാകണം പുതിയ സെര്‍ച്ച് എന്‍ജിന്‍ എന്ന് പിച്ചൈ പറയുന്നു.

ചൈനയിലെ ഗൂഗിളിന്റെ അഭാവം 20 ശതമാനം ലോക ജന സംഖ്യാ നഷ്ടം കമ്പനിക്കുണ്ടെന്ന് പിച്ചൈ പറയുന്നു. 2006 തൊട്ട് 2010 വരെ മുന്‍പ് ഗൂഗിളിന് ചൈനയില്‍ സെര്‍ച്ച് എന്‍ജിന്‍ ലഭ്യമായിരുന്നു. രാജ്യത്തെ സെന്‍സര്‍ഷിപ്പും സര്‍ക്കാര്‍ ഹാക്കിങ്ങും കാരണം എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗൂഗിള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു.

Comments

comments

Categories: Tech