വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ പൃഥി ഷായെ ഉള്‍പ്പെടുത്തിയേക്കും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ പൃഥി ഷായെ ഉള്‍പ്പെടുത്തിയേക്കും

മുംബൈ: പൃഥ്വി ഷായെ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിന് ഏകദിന പരമ്പരയിലേക്കും അവസരം ഒരുക്കിയിരിക്കുന്നത്.

ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ താരം സെഞ്ചുറി നേടിയിരുന്നു. പിന്നാലെ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരവും പൃഥ്വിയെ തേടിയെത്തി.

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഏകദിന ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. അതില്‍ പൃഥ്വിക്ക് ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ ഓപ്പണറായെത്തുക. എന്നാല്‍ റൊട്ടേഷന്‍ പോളിസിയുടെ ഭാഗമായിട്ടാണ് പൃഥ്വിയെ ടീമില്‍ ഉള്‍പ്പെടുത്തുക. അങ്ങനെയങ്കില്‍ ശിഖര്‍ ധവാനെ പുറത്തിരുത്താനും സാധ്യതയുണ്ട്. ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ട് കൂടിയാണ് ഇങ്ങനെയൊരു നീക്കം.

Comments

comments

Categories: Sports
Tags: Prithvi Shaw