ദീപാവലി സീസണ്‍: വലിയ ഉള്ളിയുടെ വില കുതിക്കുന്നു

ദീപാവലി സീസണ്‍: വലിയ ഉള്ളിയുടെ വില കുതിക്കുന്നു

പുനൈ: രാജ്യത്തെ വലിയ ഉള്ളിയുടെ വില ഉയര്‍ന്നു. ദീപാവലി അടുത്തതോടെയാണ് വിലയില്‍ കുതിപ്പുണ്ടായത്. ലസല്‍ഗോണില്‍ വലിയ ഉള്ളിയുടെ മൊത്തവിലയില്‍ 50 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്.വലിയ ഉള്ളിയുടെ രാജ്യത്തെ ഏറ്റവും വലിയ വിപണിയാണ് ലസല്‍ഗോണ്‍.

40 രൂപമുതല്‍ 45 രൂപവരെയാണ് റീട്ടെയില്‍ വില. 15 രൂപ മുതല്‍ 20 രൂപവരെയായിരുന്ന വിലയിലാണ് വന്‍ കുതിപ്പുണ്ടായത്. ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയിലെ ഉള്ളി വിപണികള്‍ എട്ടുദിവസത്തോളം അവധിയായിരിക്കും. ഇതേതുടര്‍ന്നാണ് വിലവര്‍ധന ഉണ്ടായത്. കഴിഞ്ഞദിവസം 12 രൂപയായിരുന്നു ഇവിടെത്തെ മൊത്തവില.

Comments

comments

Categories: Current Affairs
Tags: ONION