മോദി കെയര്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ഇന്ദു ഭൂഷണ്‍

മോദി കെയര്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ഇന്ദു ഭൂഷണ്‍

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് (മോദി കെയര്‍) ആരോഗ്യ, ഇന്‍ഷുറന്‍സ് മേഖലയിലെ 10 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പദ്ധതിയുടെ സിഇഒ ഇന്ദു ഭൂഷണ്‍.

പദ്ധതി രാജ്യത്തെ ആരോഗ്യപരിരക്ഷയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അസോചം വ്യവസായ വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പദ്ധതിയുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ന്നു വരുന്ന മറ്റു സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ആരോഗ്യ പരിരക്ഷയ്ക്കായി ധാരാളം പണം ആവശ്യമായി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യ പരിരക്ഷയ്ക്കായി പണം ചെലവഴിക്കാന്‍ സാധിക്കാത്ത നിരവധി പാവപ്പെട്ടവര്‍ രാജ്യത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയുടെ ആരോഗ്യപരിരക്ഷാ പദ്ധതി 10.7 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വാര്‍ഷിക ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്.കേന്ദ്ര സര്‍ക്കാരില്‍ നിന്നും ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന 60 ശതമാനം സംഭാവനയാണ് പരിരക്ഷയ്ക്കായി നല്‍കുന്നത്.

Comments

comments

Categories: Current Affairs