മാനസി കിര്‍ലോസ്‌കര്‍ യുഎന്‍ ഇന്‍ ഇന്ത്യ യംഗ് ബിസിനസ്ചാംപ്യന്‍

മാനസി കിര്‍ലോസ്‌കര്‍ യുഎന്‍ ഇന്‍ ഇന്ത്യ യംഗ് ബിസിനസ്ചാംപ്യന്‍

സുസ്ഥിര വികസനത്തില്‍ ബിസിനസ് നേതൃത്വങ്ങള്‍ക്ക് എത്രമാത്രം സാര്‍ത്ഥകമായി ഇടപെടാമെന്നതിന്റെ ഉത്തമ മാതൃകയാണ് മാനസിയെന്ന് വിലയിരുത്തല്‍

മുംബൈ: കിര്‍ലോസ്‌കര്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററും സിഇഒയുമായ മാനസി കിര്‍ലോസ്‌കര്‍ യുഎന്‍ ഇന്‍ ഇന്ത്യ യംഗ് ബിസിനസ് ചാംപ്യന്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്‌മെന്റ് ഗോള്‍സ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഐക്യരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് പരിസ്ഥിതിമാറ്റം, പ്ലാസ്റ്റിക് മാലിന്യം, സ്ത്രീശാക്തീകരണം തുടങ്ങിയമേഖലകളില്‍ പ്രവര്‍ത്തിക്കുകയും, യുഎന്‍ ഇന്ത്യ ബിസിനസ്‌ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്യും ഈ ചുമതലയുടെ ഭാഗമായി മാനസി.

യുഎസില്‍ റോഡ് ഐലന്റ് സ്‌കൂള്‍ ഓഫ് ഡിസൈനിലെ പഠനത്തിന് ശേഷം, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറില്‍മൂന്നു വര്‍ഷത്തെ സമഗ്ര പരിശീലനം പൂര്‍ത്തിയാക്കിയ മാനസി പിന്നീട്് ടൊയോട്ട മെറ്റീരിയല്‍ ഹാന്‍ഡ്‌ലിംഗ് പ്രൈവറ്റ്‌ലിമിറ്റഡിന്റെ സാരഥിയായി. ബെംഗളൂരുവിലെ സാക്ര വേള്‍ഡ്‌ഹോസ്പിറ്റലിന്റെ ഡിസൈനിംഗ് പങ്കാളിയായ മാനസി കെയറിംഗ് വിത്ത് കളര്‍ എന്ന സന്നദ്ധസംഘടനയുടെ മാനേജിംഗ് ട്രസ്റ്റിയുമാണ്.

സുസ്ഥിര വകസനവുമായി ബിസിനസ് നേതൃത്വങ്ങള്‍ക്ക് എത്രമാത്രം സാര്‍ത്ഥകമായി ഇടപെടാമെന്നതിന്റെ ഉത്തമ മാതൃകയാണ് മാനസി-ഐക്യരാഷ്ട്ര സഭയുടെ ഇന്ത്യയിലെ റെസിഡന്റ് കോര്‍ഡിനേറ്റര്‍യൂറി അഫനാസിയേവ് പറഞ്ഞു.

Comments

comments

Categories: Business & Economy