ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം: കാര്യവട്ടത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം: കാര്യവട്ടത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

തിരുവനന്തപുരം: അടുത്ത മാസം 1ന് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. സ്‌പോര്‍ട്ട്‌സ് യുവജനകാര്യ മന്ത്രി ഇ.പി.ജയരാജനാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തത്.

പേടിഎം വഴിയാണ് വില്‍പ്പന ആരംഭിച്ചത് 2000, 1000 രൂപയുടെ ടിക്കറ്റുകള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥികള്‍ക്കുള്ള 500 രൂപ ടിക്കറ്റുകളും ലഭിക്കും. വരുമാനത്തിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

മത്സരത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കോംപ്ലിമെന്ററി പാസുകളുടെ എണ്ണം കുറച്ച് ടിക്കറ്റ് വില്‍പ്പനയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Sports