മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യ 58-ാം സ്ഥാനത്ത്

മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യ 58-ാം സ്ഥാനത്ത്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യ 58-ാം സ്ഥാനത്ത്. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സരാധിഷ്ഠിത സൂചികയില്‍ യുഎസാണ് ഒന്നാം സ്ഥാനത്തുള്ളത്. 2017നെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങളാണ് ഇന്ത്യ മുന്നേറിയത്. ജി20 സമ്പദ്ഘടനകളില്‍ ഏറ്റവും മികച്ച നേട്ടമുണ്ടായത് ഇന്ത്യയ്ക്കാണ്.

140 സമ്പദ്‌വ്യവനസ്ഥകളില്‍ യുഎസിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളത് സിംഗപ്പൂരും മൂന്നാം സ്ഥാനത്തുള്ളത് ജര്‍മ്മനിയുമാണ്. 62.0 സ്‌കോറുമായാണ് ഇന്ത്യ 58-ാം സ്ഥാനത്തെത്തിയത്.

ബ്രിക്‌സ് സമ്പദ്ഘടനകളില്‍ 72.6 സ്‌കോറുമായി ചൈന 28-ാം സ്ഥാനത്തുണ്ട്. 65.6 സ്‌കോറുമായി റഷ്യന്‍ ഫെഡറേഷന്‍ 43-ാം സ്ഥാനത്തും, 60.8 സ്‌കോറുമായി ദക്ഷിണാഫ്രിക്ക 67-ാം സ്ഥാനത്തും, 59.5 സ്‌കോറുമായി ബ്രസീല്‍ 72-ാം സ്ഥാനത്തുമുണ്ട്.

സ്വിറ്റ്‌സര്‍ലന്‍ഡ് (4), ജപ്പാന്‍ (5),നെതര്‍ലന്‍ഡ്‌സ് (6),ഹോങ്കോംഗ് (7),യുകെ (8),സ്വീഡന്‍ (9),ഡെന്‍മാര്‍ക് (10) എന്നിവയാണ് പട്ടികയിലെ ആദ്യ പത്തിലുള്ള രാജ്യങ്ങള്‍.

Comments

comments

Categories: Business & Economy